/sathyam/media/media_files/2025/12/09/vote-2025-12-09-09-06-43.jpg)
കോട്ടയം: പ്രശ്നങ്ങളും തടസങ്ങളും ഇല്ല. ആദ്യ മണിക്കൂറിൽ കോട്ടയം ജില്ലയിൽ 8 ശതമാനം പോളിങ്.
നഗരസഭകളിൽ എറ്റവും മികച്ച പോളിങ്ങ് ഈരാറ്റുപേട്ടയിലാണ്.
/filters:format(webp)/sathyam/media/media_files/2025/12/09/election-2025-12-09-08-38-59.jpg)
ചങ്ങനാശേരിയിൽ ഇതുവരെ 7.14 % , കോട്ടയം 6.89%, വൈക്കം 8.68%, പാലാ 7.28%, ഏറ്റുമാനൂർ 7.64% , ഈരാറ്റുപേട്ട 9.03% പോളിങ്ങ് നടന്നു.
രാവിലെ ഏഴിനു തന്നെ മിക്കയിടത്തും വോട്ടിങ്ങ് ആരംഭിച്ചു.
ഒരിടത്തും തടസം നേരിട്ടതായി റിപ്പോർട്ടുകളില്ല.
ത്രിതലപഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ ജില്ലയിലെ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1611 നിയോജകമണ്ഡലങ്ങളില്‍ 16,41,249 പേരാണ് വിധിയെഴുതുക.
വോട്ടര്‍മാരില്‍ 8,56,321 സ്ത്രീകളും 7,84,842പുരുഷന്‍മാരും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട 13 പേരും പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു.
ആകെ 5281 പേരാണു ജനവധി തേടുന്നത്. ജില്ലാ പഞ്ചായത്ത്-83, ബ്ലോക്ക് പഞ്ചായത്ത്-489, പഞ്ചായത്ത്- 4032, നഗരസഭ-677 എന്നിങ്ങനെയാണ് വിവിധ തലങ്ങളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണു പോളിങ്ങ്. ആറു വരെ വരി നില്‍ക്കുന്നവര്‍ക്കു ടോക്കണ്‍ നല്‍കി വോട്ട് ചെയ്യുന്നതിനു സൗകര്യമേര്‍പ്പെടുത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us