പോളിടെക്നിക് കോളേജിലെ കഞ്ചാവ് കേസില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി പി രാജീവ്

എസ് എഫ് ഐക്കാരാണ് ലഹരി വ്യാപാരത്തിന് പിന്നിലെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനും മന്ത്രി മറുപടി നല്‍കി. എല്ലാ കേസുകളിലും പശ്ചാത്തലം അന്വേഷിച്ചു പോയാല്‍ എല്ലാ വിഭാഗം ആളുകളെയും കാണാനാകുമെന്നും ഇക്കാര്യത്തില്‍ മുഖം നോക്കാതെ കര്‍ശന നടപടി ഉണ്ടാകുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
rajeev

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും 10 കിലോയോളം കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പി രാജീവ്. 

Advertisment

കളമശ്ശേരി വിദ്യാഭ്യാസ ഹബ്ബ് ആണ്. ആ നിലയില്‍ തന്നെ കളമശ്ശേരിയെ മുന്നോട്ട് കൊണ്ടുപോകും. ലഹരി വിഷയത്തില്‍ കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുള്ളതാണ്. കൊച്ചി മെട്രോപോളിറ്റി നഗരം എന്ന നിലയില്‍ നിരവധി ആളുകള്‍ വന്നു പോകുന്ന ഇടമാണ്. 

കൊച്ചിയില്‍ ലഹരി വ്യാപനമുള്ള ഇടമാണ് എന്ന് വരുത്തി തീര്‍ക്കേണ്ടതില്ല. എല്ലായിടത്തും ലഹരിയുടെ സാന്നിധ്യം ഉണ്ട്. ഓരോ സ്ഥലത്തും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു എന്നേയുള്ളുവെന്നും മന്ത്രി രാജീവ് ചൂണ്ടികാട്ടി.