/sathyam/media/media_files/2026/03/03/pongala-2026-03-03-15-51-18.jpg)
തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല ഏറ്റവും കൂടുതൽ ഭക്തജനങ്ങളെ പ്രത്യേകിച്ചും സ്ത്രീ ഭക്തജനങ്ങൾ ആകർഷിച്ച പൊങ്കാല എന്ന നിലയ്ക്ക് മാത്രമല്ല ഏറ്റവും കൂടുതൽ വിഐപി സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു.
തിരുവനന്തപുരത്തെ ലോക് ഭവന് മുന്നിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ ഭാര്യ പൊങ്കാലയിട്ടു. ഭാര്യ പൊങ്കാല ഇടുന്നത് കാണാൻ ഗവർണർ സന്നിഹിതനായിരുന്നു. പതിവുപോലെ തന്നെ നടി ചിപ്പിയും മറ്റ് നടിമാരും സുഹൃത്തുക്കളായ നടിമാരും ആറ്റുകാൽ ഗൗരീശങ്കരൻ ഹോട്ടൽ പരിസരത്താണ് പൊങ്കാലയിട്ടത്.
കോൺഗ്രസ് നേതാവ് ദീപാ ദാസ് മുൻഷി കോൺഗ്രസിന്‍റെ ജില്ലാ നേതാവ് മണക്കാട് സുരേഷിന്‍റെ വസതിയിൽ പൊങ്കാലയിട്ടു.
അവരോടൊപ്പം ദീപ്തി മേരി വർഗീസും പൊങ്കാലയിടാൻ ഉണ്ടായിരുന്നു പ്രതിപക്ഷനേതാവിന്‍റെ മകൾ ഉണ്ണിമായയും സഹോദരി ആശയും തമ്പാനൂർ ഭാഗത്ത് ബന്ധുവീട്ടിൽ പൊങ്കാലയിട്ടു.
കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ തമ്പാനൂരിലാണ് പൊങ്കാലയിട്ടത്. എന്നാൽ നടി ആനി അവരുടെ കുടുംബവീട്ടിൽ തന്നെ പൊങ്കാലയിട്ടു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us