/sathyam/media/media_files/2026/03/09/kot-2026-03-09-16-06-57.jpg)
പൊന്‍കുന്നം: തോണിപ്പാറ റോഡിനു സമീപമുള്ള വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതു മാന്നാര്‍ സ്വദേശി സാജനെ (33)യും ഭാര്യ വാഴൂര്‍ സ്വദേശി അനുഷ (30)യെയും.
വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിലാണു മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ദമ്പതികളുടെ രണ്ടര വയസുള്ള കുട്ടി കരഞ്ഞുകൊണ്ട് മൃതദേഹങ്ങള്‍ക്കു സമീപമുണ്ടായിരുന്നു.
ഇന്നു രാവിലെ കുട്ടിയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്നു വീട്ടുടമസ്ഥര്‍ ദമ്പതികളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് മുകളിലെ നിലയില്‍ എത്തി പരിശോധിച്ചപ്പോഴാണു ദാരുണമായ ദൃശ്യം പുറംലോകമറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ രാത്രിയില്‍ വീട്ടില്‍ നിന്നു വഴക്കു കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നുണ്ട്.
മരണകാരണം സംബന്ധിച്ചു നിലവില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. കുടുംബ വഴക്കിനെ തുടര്‍ന്നു സാജന്‍ അനുഷയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം കൈയ് ഞരമ്പ് മുറിച്ച് ആത്മഹ്യ ചെയ്യുകയായിരുന്നു എന്ന നിഗമനത്തിലാണു പോലീസ്.
സംഭവസ്ഥലത്ത് പൊന്‍കുന്നം പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മാത്രമേ മരണത്തിലെ യഥാര്‍ഥ കാരണങ്ങള്‍ വ്യക്തമാകൂ എന്നു പോലീസ് അറിയിച്ചു. നിലവില്‍ കുട്ടി സുരക്ഷിതനാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us