/sathyam/media/media_files/2025/09/12/photos289-2025-09-12-12-08-54.jpg)
പൊന്നാനി: കഴിഞ്ഞ ചൊവ്വാഴ്ച ഖത്തർ കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ കയ്യേറ്റവും ബോംബാക്രമണവും ഗൾഫ് - അറബ് മേഖലയിലും ലോകത്ത് പൊതുവിലും അസമാധാനത്തിന്റെ നിഴൽ പരത്തിരിക്കുകയാണ്. ലോകസമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടെയും ഇസ്രയേലിന്റെ ധിക്കാരത്തിനെതിരെ പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഖത്തറിനെതിരായ ഇസ്രയേലി ആക്രമണത്തിനെതിരെയും സമാധാനം നിലനിൽക്കാനും വേണ്ടി വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പള്ളികളിൽ പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കുകണമെന്ന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ ആഹ്വാനം ചെയ്തു.
ഫലസ്തീൻ വിഷയം ഉൾപ്പെടെയുള്ളവയിൽ മധ്യസ്ഥന്റെ ഭാഗം പ്രശംസനീയമായ വിധത്തിൽ നിർവഹിച്ചു കൊണ്ടിരിക്കുന്ന ഒരു പരമാധികാര രാഷ്ട്രത്തിന് നേരെയാണ് യാതൊരു പ്രകോപനവും ഇല്ലാതിരിക്കേ സ്വന്താമായ കാഴ്ചപ്പാടിന്റെ പേരിൽ മാത്രം ഇസ്രായേൽ ആക്രമിച്ചത്.
ഇത് മൂലം സംഭവിച്ചേക്കാവുന്ന എല്ലാ സംഭവ വികാസങ്ങൾക്കും ജൂത രാഷ്ട്രം മാത്രമായിരിക്കും പൂർണ ഉത്തരവാദിയെന്നും ഉസ്താദ് ഖാസിം കോയ പറഞ്ഞു.