പൊന്നാനി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനെ നിര്‍ദ്ദിഷ്ട ആറ് വരിപ്പാതയിലെ പ്രധാന ഹബ്ബായി വികസിപ്പിക്കണം - ഡിസിസി ജനറല്‍ സെക്രട്ടറി ടി.കെ അഷറഫ് ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി

അഞ്ച് ഏക്കറോളം വരുന്ന പൊന്നാനി സ്റ്റേഷന്റെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണെന്ന് മന്ത്രിയോട് വിവരിച്ചു. രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ വിരഹ കേന്ദ്രമായി മാറാതിരിക്കാന്‍ നടപടി സ്വീകരിക്കണം.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
K B GANEHKUMAR

പൊന്നാനി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന് ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.കെ. അഷറഫ് നിവേദനം നല്‍കുന്നു.

പൊന്നാനി: നിര്‍ദ്ദിഷ്ട നേഷണല്‍ ഹൈവേ ആറ് വരി പാതയിലെ കാസര്‍കോട് - തിരുവനന്തപുരം റൂട്ടിലെ പ്രധാന ഹബ്ബായി പൊന്നാനി കെ.എസ്. ആര്‍.ടി.സി. ബസ് സ്റ്റേഷനെ ഉയര്‍ത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിനോട് ഡിസിസി ജനറല്‍ സെക്രട്ടറി ടി.കെ. അഷറഫ് തിരുവനന്തപുരത്ത് വെച്ച് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Advertisment

അഞ്ച് ഏക്കറോളം വരുന്ന പൊന്നാനി സ്റ്റേഷന്റെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണെന്ന് മന്ത്രിയോട് വിവരിച്ചു. രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ വിരഹ കേന്ദ്രമായി മാറാതിരിക്കാന്‍ നടപടി സ്വീകരിക്കണം.


അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്ത് മള്‍ട്ടി പ്ലക്‌സോട് കൂടിയ ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മ്മിക്കുകയോ മറ്റ് അനുയോജ്യമായ സ്ഥാപനങ്ങള്‍ കൊണ്ടുവരികയോ ചെയ്യണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. 


ആറ് വരിപ്പാത പൂര്‍ത്തിയായാല്‍ എല്ലാ ബസുകളും  ഗുരുവായൂര്‍ വഴി പോകുമ്പോഴുണ്ടാകുന്ന യാത്രക്കാരുടെ അര - മുക്കാല്‍ മണിക്കൂര്‍ സമയ നഷ്ടം ഉണ്ടാകാതിരിക്കാന്‍ ഗുരുവായൂര്‍ ഒഴിവാക്കിയുള്ള സര്‍വ്വീസുകളും ആരംഭിക്കണമെന്നും മന്ത്രിയോട് ടി.കെ. അഷറഫ് ആവശ്യപ്പെട്ടു.


പൊന്നാനിയില്‍ നിര്‍ത്തലാക്കിയ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുക, പൊന്നാനിയില്‍ നന്ന് പെരിന്തല്‍മണ്ണ, മഞ്ചേരി, ഗുരുവായൂര്‍ ഭാഗങ്ങളിലെക്ക് ചെയിന്‍ സര്‍വ്വീസ് ആരംഭിക്കുക, കോയമ്പത്തൂര്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം  ഉച്ചയ്ക്കുള്ള പാലക്കാട് സര്‍വ്വീസ് പുന:രാംരംഭിക്കുക, കരിപ്പൂര്‍ എയര്‍ പോട്ടിലെക്കും, നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടിലെക്കും സര്‍വ്വീസ് ആരംഭിക്കുക, ബാംഗ്ലൂര്‍, ഊട്ടി, മധുര സര്‍വ്വീസുകള്‍ ആരംഭിക്കുക, നിലവിലുള്ള സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും മന്ത്രിയോട് നേരില്‍ ആവശ്യപ്പെട്ടു.


വിശദമായി പരിശോധിച്ച് അനുഭാവ പൂര്‍വ്വം പരിഗണിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി. പ്രമോജ് ശങ്കറിനോടും ആവശ്യപ്പെട്ടു.

Advertisment