New Update
/sathyam/media/media_files/2025/07/30/pookunjikoyadeath-2025-07-30-22-18-26.webp)
കവരത്തി: ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു. 76 വയസായിരുന്നു. ഇന്ന് രാവിലെ സ്വദേശമായ അമിനിയില്‍ വച്ചായിരുന്നു അന്ത്യം.
Advertisment
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. സരോമ്മ ബീയാണ് ഭാര്യ.
2004 മുതല്‍ 2009 വരെ ലക്ഷദ്വീപിനെ ലോക്സഭയില്‍ പ്രതിനിധാനം ചെയ്തിരുന്നു ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ. നിലവില്‍ എന്‍സിപി (എസ്പി) ലക്ഷദ്വീപ് ഉന്നതാധികാര സമിതി അഗമായിരുന്നു.