New Update
Advertisment
പാലാ : കടുത്ത യാത്രക്ലേശം നേരിടുന്ന മീനച്ചില്‍ പഞ്ചായത്തിലെ പൂവത്തോട് തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പ് വഴി കെഎസ്ആര്‍ടിസി പുതിയ ബസ് സര്‍വീസ് ആരംഭിക്കുന്നു.
ഈരാറ്റുപേട്ടയില്‍ നിന്ന് ആരംഭിച്ച് കൊണ്ടൂര്‍ അമ്പാറനിരപ്പ് പൂവത്തോട് വിലങ്ങുപാറ ഭരണങ്ങാനം വഴി പാലായ്ക്ക് പോകുന്ന സര്‍വീസ് ആണ് നാളെ മുതല്‍ ആരംഭിക്കുന്നത്.
വൈകുന്നേരം 4.20 നാണ് ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും സര്‍വീസ് ആരംഭിക്കുക. യൂത്ത് ഫ്രണ്ട് എം മീനച്ചില്‍ മണ്ഡലം കമ്മിറ്റി നല്‍കിയ നിവേദനത്തില്‍ ജോസ് കെ മാണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ബസ് സര്‍വീസ് ആരംഭിക്കുവാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.
പാലാ ഏ റ്റി ഓ അശോക് ഈരാറ്റുപേട്ട ജനറല്‍ കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ് എന്നിവര്‍ സര്‍വീസ് ആരംഭിക്കുന്നതിന് നേതൃത്വം നല്‍കി. നിലവില്‍ ഒരു സര്‍വീസ് ആണ് ആരംഭിക്കുന്നത് കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകുന്ന പക്ഷം കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
നിരവധി യാത്രക്കാരാണ് ആവശ്യത്തിന് ബസ് സര്‍വീസ്സുകള്‍ ഇല്ലാത്തതു മൂലം വഴിയില്‍ കാത്തുനില്‍ക്കുന്നത് ഈ അവസ്ഥ ഒഴിവാക്കുന്നതിനാണ് യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കിയത്.
ബസ് സര്‍വീസ് ആരംഭിക്കുന്നതിന് നേതൃത്വം നല്‍കിയ ജോസ് കെ മാണി എം പിയേയും യൂത്ത് ഫ്രണ്ട് എം മീനച്ചില്‍ മണ്ഡലം പ്രസിഡണ്ട് ബിബിന്‍ ആന്റണി യൂത്ത് ഫ്രണ്ട് എം നേതാക്കളായ ടോബി തൈപറമ്പില്‍, ആന്റോ വെള്ളപ്പാട്ട്, ജിന്റു അറയ്ക്കപ്പറമ്പില്‍, എബ്രഹാം പുല്ലന്‍താനിയില്‍, ആല്‍ബര്‍ട്ട് ടോം, മാര്‍ട്ടിന്‍ ചിലമ്പന്‍കുന്നേല്‍, സാനിഷ് മാത്യു. റോണി കൊല്ലംപറമ്പില്‍. ജെയിംസ് മുളങ്ങശ്ശേരി. അനീഷ് തെക്കേടം. ജോറേജ്ക്കുട്ടി കുറ്റനല്‍ ജിത്തു മുണ്ടാട്ട് എന്നിവരെയും. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെയും പൗരാവലി അനുമോദിച്ചു.