New Update
/sathyam/media/media_files/2025/09/01/1000231380-2025-09-01-19-10-25.jpg)
തിരുവനന്തപുരം: കേരളത്തിൽ ബിയറും മദ്യവും വൈനും വിൽക്കാൻ അനുമതി തേടി പോർച്ചുഗലും എസ്തോണിയയും സംസ്ഥാന സർക്കാറിനെ സമീപിച്ചു. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ബിവറേജസ് കോർപറേഷനുമായി ചർച്ച നടത്തി.
Advertisment
ചർച്ചയുടെ അടിസ്ഥാനത്തിൽ ബെവ്കോ നൽകിയ പ്രപ്പോസൽ എക്സൈസ് വകുപ്പ് അംഗീകരിച്ചു. ധനകാര്യവകുപ്പിന്‍റെ അനുമതി കൂടി ലഭിക്കുന്ന മുറക്ക് സംസ്ഥാനത്ത് ആദ്യമായി വിദേശ ബിയറിന്‍റെ വിൽപന ആരംഭിക്കും.
നിലവിൽ വിദേശ നിർമിത വിദേശ മദ്യവും വിദേശ നിർമിത വൈനും ബെവ്കോ വിൽക്കുന്നുണ്ട്. വിദേശ നിർമിത ബിയർ വിൽക്കുന്നില്ല. അതിനാൽ വിദേശ ബിയറിന്‍റെ നികുതി ഘടന ധനവകുപ്പ് നിശ്ചയിച്ചശേഷമേ വിൽപന ആരംഭിക്കാനാകൂ.