/sathyam/media/media_files/2025/12/17/bms-letter-2025-12-17-16-50-19.jpg)
തിരുവനന്തപുരം: തപാൽ വകുപ്പിന്റെ ക്രിസ്തുമസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന ബി.എം.എസിന്റെ വിചിത്രവാദം വിവാദമായതോടെ പരിപാടി റദ്ദാക്കി തപാൽ വകുപ്പ്.
തലസ്ഥാനത്തുള്ള മേഖലാ ആസ്ഥാനത്തെ ആഘോഷത്തിലാണ് ദേശഭക്തിയുള്ള കരോൾ ഗാനമെന്ന രീതിയിൽ ഗണഗീതം ആലപിക്കണമെന്ന ആവശ്യം ബി.എം.എസ് ഉയർത്തികത്ത് നൽകിയത്.
മുമ്പ് എറണാകുളം-ബാംഗ്ലൂർ വന്ദേ ഭാരത് ട്രെയിനിൽ വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികൾ ആലപിച്ച ഗാനം ആലപിക്കണമെന്ന ആവശ്യമാണ് ഉയർത്തിയത്.
/filters:format(webp)/sathyam/media/media_files/2025/12/17/bms-letter-2-2025-12-17-16-51-44.jpg)
വിദ്യാർത്ഥികൾ ആലപിച്ച ഗാനത്തിലെ വരികൾ ദേശഭക്തി ഉണർത്തുന്നതാണെന്നും കത്തിൽ വാദമുണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ തപാൽ വകുപ്പിലെ കോൺഗ്രസ്, ഇടത് അനുകൂല സംഘടനകൾ രംഗത്ത് വന്നു.
ഇതനുവദിക്കാനാവില്ലെന്നും ക്രിസ്തീയ ഭക്തിഗാനമാണ് നാളെ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ ആലപിക്കേണ്ടതെന്നും സംഘടനകൾ വാദമുയർത്തി. ഗാനാലാപനം സംസബ്ധിച്ച വിവാദം ഉടലെടുത്തതോടെയാണ് പരിപാടി റദ്ദാക്കിയത്.
നാളെത്തെ പരിപാടി റദ്ദാക്കി കൊണ്ടുള്ള അറിയിപ്പ് ജീവനക്കാർക്ക് ഇ-മെയിലായാണ് ലഭിച്ചിട്ടുള്ളത്. തപാൽ വകുപ്പിലെ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ് ആഘോഷം റദ്ദാക്കാനുള്ള സംഘപരിവാർ തന്ത്രമായിരുന്നോ ബി.എം.എസിന്റെ കത്തെന്നും സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/12/17/calcellation-information-2025-12-17-16-52-50.jpg)
ഇക്കഴിഞ്ഞ തദ്ദേശത്തിരഞ്ഞെടപ്പിൽ ബി.ജെ.പി തിരുവനന്തപുരം കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നീക്കം സംഘപരിവാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നും വാദമുയരുന്നു.
ഇതിന് മുമ്പ് ഇത്തരമൊരു നീക്കം ബി.എം.എസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ജീവനാക്കാർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us