പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച കേസില്‍ പ്രതി പിടിയിലായ സംഭവത്തെ കുറിച്ച് പോസ്റ്റ് പങ്കുവെച്ച് കേരള പൊലീസ്

ഇരിങ്ങാലക്കുട സ്വദേശിയും നിലവില്‍ ചാലക്കുടി പോട്ടയില്‍ സ്ഥിര താമസമാക്കിയ റിന്റോ എന്ന് വിളിപ്പേരുള്ള റിജോ ആന്റണി റിജോ തെക്കന്‍ ഏലിയാസിനെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടിയത്.

New Update
kpp

ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച കേസില്‍ പ്രതി പിടിയിലായ സംഭവത്തെ കുറിച്ച് പോസ്റ്റ് പങ്കുവെച്ച് കേരള പൊലീസ്. കേരള പൊലീസിന്റെ അന്വേഷണ മികവിന് മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ് ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടത്തിയ പ്രതി എന്നാണ് പോസ്റ്റില്‍ പറയുന്നത്. 

Advertisment

ഇരിങ്ങാലക്കുട സ്വദേശിയും നിലവില്‍ ചാലക്കുടി പോട്ടയില്‍ സ്ഥിര താമസമാക്കിയ റിന്റോ എന്ന് വിളിപ്പേരുള്ള റിജോ ആന്റണി റിജോ തെക്കന്‍ ഏലിയാസിനെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഫെബ്രുവരി 14 ഉച്ചയ്ക്ക് 2.15 ബാങ്കിലെത്തി പ്രതി ബാങ്ക് ജീവനക്കാരെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ബാങ്കിലെ വാഷ് റൂമില്‍ ബന്ദികളാക്കി ക്യാഷ് കൌണ്ടറിന്റെ വാതില്‍ തകര്‍ത്ത് പതിനഞ്ചു ലക്ഷം രൂപയാണ് കവര്‍ച്ച ചെയ്തത്. 

മലയാളിയായ ഇയാള്‍ ബാങ്കിലെത്തി ആകെ സംസാരിച്ചത് ''ക്യാഷ് കിദര്‍ ഹേയ്, ചാവി ദേദോ'' എന്നീ വാചകങ്ങളാണ്. മൂന്ന് മിനിറ്റില്‍ കവര്‍ച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

പ്രതിയെ പിടികൂടാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പലതും ഉപയോഗിച്ചു. ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറകള്‍ പരിശോധിച്ചും ഇടപാടുകാരെ അടക്കം നിരീക്ഷിച്ചും അന്വേഷണം നടത്തി. 

തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍ ഐ പി എസിന്റെ നേതൃത്വത്തില്‍ ഡി വൈ എസ് പി മാരായ സുമേഷ് കെ, വി കെ രാജു എന്നിവരടങ്ങുന്ന 36 അംഗ ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത് എന്നും അന്വേഷണത്തിന്റെ ഭാഗമായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനങ്ങളും അറിയിച്ചു.

കേരള പൊലീസിന്റെ പോസ്റ്റ്

കേരള പോലീസിന്റെ അന്വേഷണ മികവിന് മുന്നില്‍ മുട്ടുമടക്കി ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടത്തിയ പ്രതി. ഇരിങ്ങാലക്കുട സ്വദേശിയും നിലവില്‍ ചാലക്കുടി പോട്ടയില്‍ സ്ഥിര താമസമാക്കിയ റിന്റോ എന്ന് വിളിപ്പേരുള്ള റിജോ ആന്റണി റിജോ തെക്കന്‍ ഏലിയാസിനെയാണ് തൃശ്ശൂര്‍ റൂറല്‍ പോലീസ് പിടി കൂടിയത്. 

കഴിഞ്ഞ ഫെബ്രുവരി 14 ഉച്ചയ്ക്ക് 2.15 ബാങ്കിലെത്തി പ്രതി ബാങ്ക് ജീവനക്കാരെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ബാങ്കിലെ വാഷ് റൂമില്‍ ബന്ദികളാക്കി ക്യാഷ് കൌണ്ടറിന്റെ വാതില്‍ തകര്‍ത്ത് പതിനഞ്ചു ലക്ഷം രൂപയാണ് കവര്‍ച്ച ചെയ്തത്. 

മലയാളിയായ ഇയാള്‍ ബാങ്കിലെത്തി ആകെ സംസാരിച്ചത് ''ക്യാഷ് കിദര്‍ ഹേയ്, ചാവി ദേദോ'' എന്നീ വാചകങ്ങളാണ്. മൂന്ന് മിനിറ്റില്‍ കവര്‍ച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

തെളിവുകളൊന്നും ബാക്കി വയ്ക്കാതെ അതി സമര്‍ഥമായി തയ്യാറാക്കിയ പ്ലാന്‍ പ്രകാരമാണ് പ്രതി ബാങ്ക് കൊള്ള നടത്തിയത്. അതിനായി മുന്‍പ് ബാങ്ക് സന്ദര്‍ശിക്കുകയും അവിടത്തെ രീതികളും മറ്റും മനസിലാക്കുകയും ചെയ്തിരുന്നു. സ്വന്തം സ്‌കൂട്ടറിലാണ് ഇയാള്‍ മോഷണത്തിനെത്തിയത്. എന്നാല്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു വാഹനം ഓടിച്ചത്.

 ഓടാതെ വാഹനത്തിന്റെ സൈഡ് മിററും കൃത്യത്തിനു വരുമ്പോള്‍ ഊരി മാറ്റിയിരുന്നു. അന്വേഷണം വഴി തിരിച്ചുവിടുന്നതിനും പ്രതി ബോധപൂര്‍വം ശ്രമിച്ചിരുന്നു. പ്രതിയെ പിടികൂടാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പലതും ഉപയോഗിച്ചു. ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറകള്‍ പരിശോധിച്ചും ഇടപാടുകാരെ അടക്കം നിരീക്ഷിച്ചും അന്വേഷണം നടത്തി.

തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍ കജട ന്റെ നേതൃത്വത്തില്‍ ഉ്യടജ മാരായ സുമേഷ് കെ, വി കെ രാജു എന്നിവരടങ്ങുന്ന 36 അംഗ ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനങ്ങള്‍.

Advertisment