പോറ്റിയെ കേറ്റിയെ സ്വർണ്ണം ചെമ്പായ് മാറ്റിയേ'. വൈറൽ പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി. അയ്യപ്പ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപണം. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചുവെന്നും പരാതിക്കാരൻ

New Update
pottiye kettye

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി പ്രചാരണ ഗാനത്തിനെതിരെ ഡി.ജി.പിക്ക് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ. അയ്യപ്പ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം.

Advertisment

മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നും കാണിച്ചാണ് പരാതി. കൂടാതെ രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു, ഭക്തരെ അപമാനിച്ചു പാട്ട് പിൻവലിക്കണം എന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് പിന്നാലെ പാട്ട് വലിയ രീതിയിൽ വൈറലാവുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ് തിരഞ്ഞെടുപ്പ് ്രപചാരണത്തിൽ ഉടനീളം ഈ ഗാനം ഉപയോഗിച്ചിരുന്നു.

തദ്ദേശത്തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണ്ണക്കൊള്ളയെ ഈ പാട്ടിലൂടെ ൈലവാക്കി നിർത്താനും പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നു. സംസ്ഥാനത്തുടനീളം ഈ പാട്ട് കത്തിക്കയറിയതോടെ എൽ.ഡി.എഫിന് തിരിച്ചടിയാവുകയും ചെയ്തു. സ്വർണ്ണക്കൊള്ളയിൽ രപതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉപയോഗപ്പെടുത്തി സി.പി.എം സ്വർണ്ണം കട്ടുവെന്നാണ് പാട്ടിലെ ഇതിവൃത്തം.

Advertisment