Advertisment

പവര്‍ ട്രാന്‍സ്മിഷന്‍ സ്ഥാപനമായ കരംതാര എഞ്ചിനീയറിംഗ് 1,750 കോടി രൂപയുടെ ഐപിഒയ്ക്ക്

പവര്‍ ട്രാന്‍സ്മിഷന്‍ സ്ഥാപനമായ കരംതാര എഞ്ചിനീയറിംഗ് 1,750 കോടി രൂപയുടെ പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക പേപ്പറുകള്‍ സമര്‍പ്പിച്ചു.

New Update
ipo 123

കൊച്ചി: പവര്‍ ട്രാന്‍സ്മിഷന്‍ സ്ഥാപനമായ കരംതാര എഞ്ചിനീയറിംഗ് 1,750 കോടി രൂപയുടെ പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക പേപ്പറുകള്‍ സമര്‍പ്പിച്ചു.

Advertisment

1,350  കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 400 കോടി  രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


കരംതാര എഞ്ചിനീയറിംഗ് റിന്യൂവബിള്‍ ഉര്‍ജ്ജവും ട്രാന്‍സ്മിഷന്‍ ലൈന്‍ മേഖലകളിലെ ഉല്‍പ്പന്നങ്ങളുടെ ബാക്ക്വേഡ് ഇന്റഗ്രേറ്റഡ് നിര്‍മ്മാതാവാണ്. 


ഫിക്‌സ്ഡ്-ടില്‍റ്റ്, ട്രാക്കറുകള്‍ എന്നിവ ഉള്‍പ്പെടുന്ന സോളാര്‍ സ്റ്റ്‌റക്ചറുകളുടെ എല്ലാ ആവശ്യങ്ങള്‍ക്കും സേവനം നല്‍കാന്‍ കഴിയുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിര  കമ്പനി ലഭ്യമാക്കുന്നു.


കമ്പനി ട്രാന്‍സ്മിഷന്‍ ലൈനുകള്‍ക്കുള്ള ലാറ്റിസ് ഘടനകള്‍, സോളാറിനുള്ള ഫാസ്റ്റനറുകള്‍, കാറ്റ്, ട്രാന്‍സ്മിഷന്‍, വ്യാവസായിക മേഖലകള്‍ക്കുള്ള ഫാസ്റ്റനറുകള്‍, കൂടാതെ ഓവര്‍ഹെഡ് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ക്കുള്ള ഹാര്‍ഡ്വെയര്‍ ഫിറ്റിംഗുകളും ആക്‌സസറികളുമാണ് നല്‍കുന്നത്.



ജെഎം ഫിനാന്‍ഷ്യല്‍, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍. മുമ്പ് ലിങ്ക് ഇന്‍ടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന എംയുഎഫ്ജി ഇന്‍ടൈം ഇന്ത്യയെ ഇഷ്യുവിന്റെ രജിസ്ട്രാറായി നിയമിച്ചിട്ടുണ്ട്.


 

 

Advertisment