കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിസ്ഥാനത്തുള്ള പിപി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ച് വന്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്.
പ്രതിഷേധം സഘര്‍ഷമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലിസ് ബാരിക്കേഡ് വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ മറിച്ചിടാന്‍ ശ്രമിച്ചു. അര മണിക്കൂറോളം നേരം പൊലിസും പ്രതിഷേധക്കാരും തമ്മില്‍ ബലാബലമുണ്ടായി.
ഇതിനിടെ അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടുന്നതിനായി പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.