വിവാദങ്ങൾക്കൊടുവിൽ പി പി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം; ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനം, ഇനി ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമാവും

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
pp divya-2

കണ്ണൂർ: വിവാദങ്ങൾക്കൊടുവിൽ പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം. ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തു.

Advertisment

നടപടി അംഗീകരിച്ചാൽ ദിവ്യ ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമായി മാറും. നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ്. ദിവ്യയുടേത് ഗുരുതര വീഴ്ച എന്ന് കണ്ടെത്തിയാണ് നടപടി. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

സിപിഎം പത്തനംതിട്ട ജില്ല കമ്മറ്റിയുടെ സമ്മർദ്ദവും തീരുമാനത്തിന് പിന്നിലുണ്ട്. ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തിയാണ് നടപടി. അതേസമയം, നടപടി അംഗീകരിച്ചാൽ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും. ഇരിണാവ് ഡാം ബ്രാഞ്ചിലേക്കാണ് ദിവ്യയെ തരം താഴ്ത്തിയത്.

ദിവ്യയുടെ വിശദ്ധീകരണം തൃപ്തികരമല്ലന്നും, അവർക്ക് പാർട്ടിയിതര ബന്ധമുണ്ടെന്നും ജില്ലാ കമ്മറ്റിയിൽ ചർച്ചയായി. ദിവ്യയെ പാർട്ടിയും സർക്കാരും സംരക്ഷിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കേയാണ് സിപിഎം നടപടി.

ദിവ്യക്കെതിരെ പാർട്ടി നടപടി സ്വീകരിക്കേണ്ടന്ന തീരുമാനമില്ലന്ന് സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെയാണ് കോടതി ഉത്തരവ്.

Advertisment