New Update
/sathyam/media/media_files/2024/11/05/W6wxsWQ0pc3J2B34eKJt.jpg)
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ ഹാജരാകണമെന്ന് ജാമ്യം നല്‍കിയപ്പോള്‍ കോടതി നിര്‍ദേശിച്ചിരുന്നു.
Advertisment
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദിവ്യ ജയില്‍ മോചിതയായത്. കേസില്‍ നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളുടെ മൊഴി എടുക്കുന്നതില്‍ പ്രത്യേക അന്വേഷണ സംഘം ഇനിയും തീരുമാനം എടുത്തിട്ടില്ല.
കമ്മീഷണറുടെ നേതൃത്വത്തില്‍ പുതിയ സംഘം വന്ന ശേഷം ജില്ലാ കളക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.
ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ മൊഴിയെടുക്കാന്‍ തീരുമാനം എടുത്തെങ്കിലും അതും രേഖപ്പെടുത്തിയിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us