/sathyam/media/media_files/2024/11/05/W6wxsWQ0pc3J2B34eKJt.jpg)
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദാണ് വിധി പറഞ്ഞത്.
പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡിലാണ് പിപി ദിവ്യ. ചൊവ്വാഴ്ചയാണ് റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ദിവ്യയുടെ തീരുമാനം.
അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം.
ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികളിലേക്ക് കടക്കും. കൂടുതൽ പ്രതികരണം പിന്നീടെന്നും മഞ്ജുഷ പറഞ്ഞു.
ദിവ്യക്ക് ജാമ്യം നല്‍കരുത് എന്ന് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. റവന്യു വകുപ്പ് നവീന്‍ ബാബുവിന് നല്‍കിയ ക്ലീന്‍ ചിറ്റ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കുടുംബം ജാമ്യാപേക്ഷയെ എതിര്‍ത്തത്.
ദിവ്യയുടെ രാഷ്ട്രീ അധികാര സ്വാധീനം കേസ് അന്വേഷണത്തെ സ്വാധീനിക്കുമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് നവീനിന്റെ കുടുംബം കോടതിയെ അറിയിച്ചു.
എന്നാല്‍, വിവാദ യാത്രയയപ്പ് യോഗത്തിന് ശേഷം നവീന്‍ ബാബു തന്നെ കണ്ട് കുറ്റസമ്മതം നടത്തിയെന്ന കണ്ണൂര്‍ കളക്ടറുടെ മൊഴിയുള്‍പ്പെടെ ചൂണ്ടിക്കാട്ടിയിയിരുന്നു പിപി ദിവ്യ ജാമ്യത്തിനായി വാദിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us