കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ റിമാൻഡിലായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ ജയിലിലേക്ക് മാറ്റുന്നു.
ദിവ്യയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പള്ളിക്കുന്ന് വനിതാ ജയിലിലേക്കാണ് ദിവ്യയെ മാറ്റുന്നത്. കണ്ണപുരത്തുവച്ചാണ് ദിവ്യയെ പൊലീസ് ദിവ്യയെ കസ്റ്റഡിയില്‍ എടുത്തത്. എഡിഎം നവീന്‍ ബാബു മരിച്ച് പതിനാലാം ദിവസമാണ് ദിവ്യ പൊലീസ് കസ്റ്റഡിയിലാകുന്നത്.
നാളെ ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കും. അതേസമയം ദിവ്യയെ മജിസ്ട്രേറ്റിന്റെ വീട്ടിൽ കൊണ്ടുവന്നപ്പോൾ പുറത്ത് ജില്ലയിലെ സിപിഎം നേതാക്കളും എത്തിയിരുന്നു.