നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ്; പി.പി. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച് കണ്ണൂര്‍ ജില്ലാ കളക്ടർ അരുൺ കെ വിജയൻ

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച് ജില്ലാ കളക്ടർ അരുൺ കെ വിജയൻ

New Update
naveen babu farewell meeting-2

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച് ജില്ലാ കളക്ടർ അരുൺ കെ വിജയൻ.  

Advertisment

അന്വേഷണ സംഘം കഴിഞ്ഞ ദിവസം കളക്ടറുടെ മൊഴിയെടുത്തപ്പോൾ ആണ് നിലപാട് ആവർത്തിച്ചത്. അതിനിടെ നവീൻ ബാബു പണം വാങ്ങിയെന്ന് വി.ടി പ്രശാന്തൻ അന്വേഷണ സംഘത്തിന് മൊഴി നൽകി.

കഴിഞ്ഞ ദിവസം രാത്രി ഔദ്യോഗിക വസതിയിൽ എത്തിയാണ് അന്വേഷണ സംഘം കളക്ടറുടെ  മൊഴിയെടുത്തത്.   നവീന്‍ ബാബുവിനെതിരായ ആരോപണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ല. നവീൻ ബാബുവുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണെന്നും കളക്ടർ  പ്രതികരിച്ചു. യോഗത്തിന് മുൻപ് ദിവ്യ വിളിച്ചിരുന്നുവെന്നും കോള്‍ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘത്തില്‍ കൈമാറിയെയെന്നും അരുൺ കെ വിജയൻ കൂട്ടിച്ചേര്‍ത്തു.

അതിനിടെ  അതിനിടെ, നവീൻ ബാബു കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തി. ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ.

 എന്നാൽ എഡിഎം പണം വാങ്ങിയെന്ന് ആവർത്തിച്ച് അപേഷ നൽകിയ പ്രശാന്തൻ മൊഴി നൽകി. പക്ഷേ ഇതിന് കൃത്യമായ തെളിവ് നൽകാൻ സാധിച്ചിട്ടില്ല. മാത്രമല്ല പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നും പ്രതിഷേധ പ്രകടനം നടന്നു.

Advertisment