/sathyam/media/media_files/2024/12/13/f7YNSV1pgPYWwvh3nkOW.png)
തിരുവനന്തപുരം: കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന കലാ-സാഹിത്യോത്സവമായ 'പ്രതിധ്വനി- സൃഷ്ടി' യുടെ 11-ാം പതിപ്പിലേയ്ക്ക് ടെക്കികളില്‍ നിന്ന് രചനകള്‍ ക്ഷണിക്കുന്നു.
ചെറുകഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളില്‍ മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തമിഴ് ഭാഷകളിലായി രചനാ മത്സരവും പെന്‍സില്‍ ഡ്രോയിംഗ്, കാര്‍ട്ടൂണ്‍, പെയിന്‍റിംഗ് (വാട്ടര്‍ കളര്‍) എന്നിവയില്‍ കലാ മത്സരവുമുണ്ടാകും. കേരളത്തില്‍ ജോലി ചെയ്യുന്ന ഐ.ടി ജീവനക്കാര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. രചനകള്‍ ഇ മെയിലായി അയയ്ക്കാനാകും. കലാമത്സരങ്ങള്‍ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.
ഐ.ടി. ജീവനക്കാരുടെ ഏറ്റവും വലിയ സാഹിത്യോത്സവമായ 'സൃഷ്ടി ' യിലേക്ക് ഓരോ വര്‍ഷവും 400 ലധികം രചനകളാണ് ലഭിക്കുന്നത്. പ്രഗത്ഭ എഴുത്തുകാര്‍ ഉള്‍പ്പെട്ട ജഡ്ജിങ് പാനല്‍ തിരഞ്ഞെടുക്കുന്ന സാഹിത്യ സൃഷ്ടികള്‍ക്ക് പുരസ്കാരം നല്കും. റീഡേഴ്സ് ചോയിസ് പുരസ്കാരങ്ങള്‍ എല്ലാ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റീഡേഴ്സ് ചോയിസ് പുരസ്കാര നിര്‍ണയത്തിനായി വായനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ 15 ദിവസത്തെ സമയം ലഭ്യമാകും.
പ്രശസ്ത സാഹിത്യകാരായ കുരീപ്പുഴ ശ്രീകുമാര്‍, പ്രൊഫ. ചന്ദ്രമതി ടീച്ചര്‍, സക്കറിയ, ഗോപി കോട്ടൂര്‍, ഡോ.പി.എസ്.ശ്രീകല, വിനോദ് വെള്ളായണി, വിനോദ് വൈശാഖി, കെ.എ.ബീന, വി എസ്. ബിന്ദു, ഡോണ മയൂര, കെ വി മണികണ്ഠന്‍, ആയിഷ ശശിധരന്‍, പി വി ഷാജികുമാര്‍ എന്നിവര്‍ സൃഷ്ടിയുടെ മുന്‍ പതിപ്പുകളുടെ ജൂറിയുടെ ഭാഗമായിരുന്നു.
രചനകള്‍ അയക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 15.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജനറല്‍ കണ്‍വീനര്‍ മീര എം.എസ് ഫോണ്‍: 9562293685
ജോയിന്‍റ് കണ്‍വീനേഴ്സ്: ബിസ്മിത ബി - ടെക്നോപാര്‍ക്ക്, ഫോണ്‍: 8547603323
വിനീത് കുമാര്‍ പി എം ഇന്‍ഫോപാര്‍ക്ക്, ഫോണ്‍ : 9846502065
ഷൈബു എ പി സൈബര്‍ പാര്‍ക്ക്, ഫോണ്‍: 7025048222