ഡ്രൈവേഴ്സ് പ്രൈഡ് ബാഡ്ജുമായി  പ്രജ്ന ന്യൂസ്‌;  എം ഫൈവ് ലൈവ് സാറ്റലൈറ്റ് ചാനലില്‍ യുവതികള്‍ക്കും ഡ്രൈവര്‍മാരാകാം

New Update
f31453c6-4ee7-43da-b890-219900cd0eff (1)

കൊച്ചി: കൊച്ചിയിലെ പ്രജ്ന ന്യൂസില്‍ ഡ്രൈവര്‍മാര്‍ക്ക്  ഡ്രൈവേഴ്സ്  പ്രൈഡ് ബാഡ്ജ്  നല്‍കി  പുതിയ തുടക്കമുണ്ടാക്കി. മലയാള ചാനലുകളില്‍ ആദ്യമായാണ് ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവേഴ്സ്  പ്രൈഡ് ബാഡ്ജോടുകൂടിയ  യൂണിഫോം ഏര്‍പ്പെടുത്തുന്നത്.  

Advertisment

ഡ്രൈവർമാരോടുള്ള  ആദര സൂചകമായാണ്  "Behind the wheel, ahead of the news" എന്ന ടാഗ് ലൈനോട് കൂടിയ ബാഡ്ജ് നൽകിയത്.  ഡ്രൈവേഴ്സ്  പ്രൈഡ്  ബാഡ്ജോട് കൂടിയ ആദ്യ ഡ്രൈവേഴ്സ് യൂണിഫോം എച്ച് ആർ മേധാവി വി.ജെ.ടിംസൺ‌  ഡ്രൈവർ സജീവ്  ശേഖറിന് നല്കി 

പുതുതായി മലയാളത്തില്‍  പ്രവര്‍ത്തനമാരംഭിക്കുന്ന  എം ഫൈവ് ലൈവ് (M5 live )  സാറ്റലൈറ്റ് ന്യൂസ്‌ ചാനലിന്റെ സംപ്രേഷണത്തോടനുബന്ധിച്ച്  ഡ്രൈവിങ് പാഷനായി എടുത്ത യുവതികൾക്ക്  ഡ്രൈവർ തസ്തികയിൽ അഭിമാനപൂർവ്വം പ്രവർത്തിക്കുന്നതിനായി പ്രത്യേകം തൊഴിലവസരങ്ങൾ ഒരുക്കുമെന്ന്  പ്രജ്‌ന ന്യൂസ്‌ സിഇഒ പി.ആർ.സോംദേവ് അറിയിച്ചു.

സ്ഥാപനത്തിലെ ഹ്യൂമൻ റിസോഴ്സസ് വിഭാഗം തുടങ്ങിവച്ച  'ഗേൾ പവർ'  എംപ്ലോയ്മെന്റ് ക്യാമ്പയിന്റെ തുടക്കമെന്ന നിലയ്ക്ക്  വനിത ഡ്രൈവർമാരുടെ നിയമനം ഉടൻ ഉണ്ടാകുമെന്നും സോംദേവ് അറിയിച്ചു.  മാക്സ്മിറ യൂണിഫോംസ് ആന്‍റ് ഫാഷൻസ് ഉടമ പാർവതി സലിമിന്റെ നേതൃത്വത്തിലുള്ള ഡിസൈനർ ടീമാണ്  പ്രജ്ന ഡ്രൈവേഴ്സ് പ്രൈഡ് ബാഡ്ജിന്റെ ഡിസൈൻ നിർമ്മിച്ചത്.

Advertisment