Advertisment

നടപടിയെ പറ്റി അറിയില്ല, സംസ്ഥാന കമ്മിറ്റിയാണ് വിഷയം കൈകാര്യം ചെയ്യുന്നത്; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ നീക്കിയതില്‍ പ്രതികരണവുമായി പ്രകാശ് കാരാട്ട്

ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. 

New Update
ബി.ജെ.പി അനുകൂല പ്രസ്താവന നടത്തിയെന്ന ആരോപണത്തില്‍ പ്രകാശ് കാരാട്ട് വിശദീകരണം നല്‍കി ; ബി.ജെ.പിയും മമതാ ബാനര്‍ജിയും തമ്മില്‍ ഒത്തുകളിച്ചെന്നാണ് കാരാട്ട് ഉദ്ദേശിച്ചതെന്ന് സൂര്യകാന്ത് മിശ്ര

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ നീക്കിയ നടപടിയെ പറ്റി അറിയില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സംസ്ഥാന കമ്മിറ്റിയാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. 

Advertisment