New Update
/sathyam/media/media_files/2025/03/05/EJxQqHYW8kujgFZmGJMD.jpg)
തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി സംസ്ഥാന ഘടകങ്ങളാണ് നിശ്ചയിക്കുന്നതെന്ന് പ്രകാശ് കാരാട്ട്. ഓരോ സംസ്ഥാനത്തും ഓരോ പ്രായപരിധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Advertisment
തമിഴ്നാട്ടിലും കേരളത്തിലും എല്ലാം പ്രായപരിധി വ്യത്യസ്തമാണ്. തമിഴ്നാട്ടില്‍ പ്രായപരിധി 72 ആണെങ്കില്‍, ആന്ധ്രയില്‍ 70 ഉം കേരളത്തില്‍ 75 ആണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര കമ്മിറ്റിയിലെ പ്രായപരിധിയാണ് സിസി നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രായപരിധി നിശ്ചയിക്കുന്നത് സംസ്ഥാന സമ്മേളനത്തിലല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.