തിരുവനന്തപുരം: പ്രണബ് ജോതിനാഥിനെ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായി നിയമിച്ചു. സംസ്ഥാനം നല്‍കിയ പാനലില്‍ നിന്നാണ് പ്രണബ് ജ്യോതിനാഥിനെ തിരഞ്ഞെടുത്തത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തിന് അംഗീകാരം നൽകി. നിലവിലെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ ഒഴിവിലാണ് നിയമനം.
2005 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രണബ് നിലവില്‍ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് സെക്രട്ടറിയാണ്. കൊല്ലം മുൻ കലക്ടറാണ്.