/sathyam/media/media_files/2025/10/10/state-film-award-2025-10-10-22-38-52.jpg)
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന 14-ാമത് ക്വിസ ചലച്ചിത്രോത്സവത്തിന്‍റെ (PQFF 2025) പുരസ്കാര വിതരണം ഡിസംബര്‍ 6 ന് ടെക്നോപാര്‍ക്കില്‍ നടക്കും.
ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാര്‍ നിര്‍മ്മിച്ച 32 ഷോര്‍ട്ട് ഫിലിമുകളാണ് പുരസ്കാരത്തിനായി മത്സരിക്കുന്നത്. വൈകിട്ട് 6.30 ന് ട്രാവന്‍കൂര്‍ ഹാളില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ നടനും എഴുത്തുകാരനുമായ മുരളി ഗോപി മുഖ്യാതിഥിയായിരിക്കും.
സംവിധായകരായ ഫാസില്‍ മുഹമ്മദ്, സോഹന്‍ലാല്‍, നടി ബീന ആര്‍ ചന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമായി റീല്‍സ്, എഐ മൈക്രോഫിലിംസ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ജെന്‍ എഐ കഥാകൃത്ത് വരുണ്‍ രമേശും സംവിധായിക വിധു വിന്‍സെന്‍റുമാണ് എഐ മൈക്രോഫിലിംസ് മത്സരത്തിന്‍റെ ജൂറി അംഗങ്ങള്‍. നടന്‍മാരായ ജാസിം ഹാഷിം, ഷമീര്‍ ഖാന്‍, തിരക്കഥാകൃത്ത് മൃദുല്‍ ജോര്‍ജ് എന്നിവര്‍ റീല്‍സ് മത്സരത്തിലെ വിജയികളെ തിരഞ്ഞെടുക്കും.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 20,000 രൂപയും മെമന്‍റോയും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവര്‍ക്ക് 10,000 രൂപയും മെമന്‍റോയും സമ്മാനമായി ലഭിക്കും. മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്കാരമുണ്ട്.
സംസ്ഥാന അവാര്‍ഡ് നേടിയ 'ഫെമിനിച്ചി ഫാത്തിമ' എന്ന സിനിമയുടെ പ്രദര്‍ശനം, അഭിനയ ശില്പശാല, ഫിലിം മേക്കിംഗ് വര്‍ക്ക് ഷോപ്പ് എന്നിവയടക്കം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ പ്രതിധ്വനി സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 4 ന് വൈകുന്നേരം 6.30 ന് ടെക്നോപാര്‍ക്കിലെ ആംഫി തിയേറ്ററില്‍ 'മാതവിലാസം' എന്ന നാടകവും ഡിസംബര്‍ 5 ന് സംഗീത നിശയും അരങ്ങേറും. പ്രവേശനം സൗജന്യമാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us