പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം 2025: എന്‍ട്രികള്‍ ക്ഷണിക്കുന്നു

author-image
ഫിലിം ഡസ്ക്
New Update
movie shooting-3
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന 14-ാമത് ക്വിസ ചലച്ചിത്രോത്സവത്തിന് (PQFF 2025) എന്‍ട്രികള്‍ ക്ഷണിച്ചു.  ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലും രാജ്യത്തുടനീളമുള്ള ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാര്‍ക്കും ഇതില്‍ പങ്കെടുക്കാം.

3 മുതല്‍ 45 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ സമര്‍പ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന സിനിമകള്‍ ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കും. എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 നവംബര്‍ 28.

ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 20,000 രൂപയും മെമന്‍റോയും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവര്‍ക്ക് 10,000 രൂപയും മെമന്‍റോയും സമ്മാനമായി ലഭിക്കും. മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്കാരമുണ്ട്.

രജിസ്ട്രേഷനായി https://prathidhwani.org/Qisa2025 എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

വിശദവിവരങ്ങള്‍ക്കും സംശയനിവാരണത്തിനുമായി ഹരി എസ്, (ഫെസ്റ്റിവല്‍ ഡയറക്ടര്‍- 97905 98958). prathidhwani.qisa@gmail.com എന്ന മെയില്‍ ഐഡിയിലും ഉത്തരങ്ങള്‍ ലഭിക്കും. 
Advertisment
Advertisment