/sathyam/media/media_files/2025/10/06/qusa-film-2025-10-06-14-55-37.jpg)
3 മുതല്‍ 45 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ സമര്‍പ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന സിനിമകള്‍ ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കും. എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 നവംബര്‍ 15.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 20,000 രൂപയും മെമന്‍റോയും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവര്‍ക്ക് 10,000 രൂപയും മെമന്‍റോയും സമ്മാനമായി ലഭിക്കും. മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്കാരമുണ്ട്.
രജിസ്ട്രേഷനായി https://prathidhwani.org/Qisa2025 എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
വിശദവിവരങ്ങള്‍ക്കും സംശയനിവാരണത്തിനുമായി ഹരി എസ്, (ഫെസ്റ്റിവല്‍ ഡയറക്ടര്‍- 97905 98958) വിമല്‍ ആര്‍, (കണ്‍വീനര്‍- 90200 23313, ടെക്നോപാര്‍ക്ക്), അഭിറാം എസ് (89211 19230), ഗായത്രി സി എച്ച് (കണ്‍വീനര്‍-9495495039, സൈബര്‍പാര്‍ക്ക്, കോഴിക്കോട് ), ദീപ ആഷിക് ( 94955 80769 കണ്‍വീനര്‍ - ഇന്‍ഫോപാര്‍ക്ക്, കൊച്ചി) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
prathidhwani.qisa@gmail.com എന്ന മെയില്‍ ഐഡിയിലും ഉത്തരങ്ങള്‍ ലഭിക്കും.
ഐടി ജീവനക്കാര്‍ സംവിധാനം ചെയ്ത 650 ഹ്രസ്വചിത്രങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ ക്വിസ ചലച്ചിത്രോത്സവത്തില്‍ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. ഷാജി എന്‍ കരുണ്‍ (2012), വിനീത് ശ്രീനിവാസന്‍ (2013), അടൂര്‍ ഗോപാലകൃഷ്ണന്‍ (2014), ശ്യാമപ്രസാദ് (2015), ജയരാജ്(2016), ദിലീഷ് പോത്തന്‍ (2017), അമല്‍ നീരദ്(2018), ഖാലിദ് റഹ്മാന്‍ (2019), വിധു വിന്‍സെന്‍റ് (2020), ജിയോ ബേബി (2021), എം എഫ് തോമസ് (2022), ടി കെ രാജീവ് കുമാര്‍ (2023), സൂര്യ കൃഷ്ണമൂര്‍ത്തി (2024), തുടങ്ങിയ സിനിമാ രംഗത്തെ പ്രഗത്ഭരില്‍ നിന്നാണ് മുന്‍വര്‍ഷങ്ങളിലെ മേളയിലെ വിജയികള്‍ പുരസ്കാരം ഏറ്റുവാങ്ങിയത്.
ആദ്യത്തെ ഒമ്പത് വര്‍ഷങ്ങളില്‍ ജൂറി ചെയര്‍മാനായിരുന്നത് പ്രശസ്ത സിനിമ നിരൂപകന്‍ എം എഫ് തോമസാണ്. അതിനുശേഷം കൃഷ്ണേന്ദു കലേഷ്. ദീപിക സുശീലന്‍, സജിത മഠത്തില്‍, പ്രൊഫ.അലിയാര്‍ എന്നിവരായിരുന്നു ജൂറി തലപ്പത്ത്.