ടെക്നോപാര്‍ക്കില്‍ പ്രതിധ്വനിയുടെ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ്

New Update
Kerala IT Logo (2)

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഏപ്രില്‍ 30 ന് സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് നടക്കും. ടെക്നോപാര്‍ക്കിലെ ക്ലബ്ഹൗസില്‍ രാവിലെ 9:30 മുതല്‍ നടക്കുന്ന ക്യാമ്പില്‍ കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ളവ സൗജന്യമാണ്.

Advertisment

ടെക്നോപാര്‍ക്ക് ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തില്‍ ഡോ. റെമഡീസ് ലാബുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

എക്സ്ക്ലൂസീവ് ഹെല്‍ത്ത് പാക്കേജുകള്‍, വ്യക്തിഗത ആരോഗ്യ- വെല്‍നസ് ഗൈഡന്‍സ്, കുറഞ്ഞ നിരക്കിലുള്ള രക്തപരിശോധനകള്‍ എന്നിവയും പരിശോധനാ ക്യാമ്പില്‍ ലഭ്യമാകും.

രജിസ്ട്രേഷന്: https://forms.gle/UJjJqnYRx3z4ikVDA

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://tinyurl.com/yjskydrv

Advertisment