കാലടി സംസ്കൃത സർവകലാശാലയിൽ പ്രയുക്തി 2025 തൊഴിൽമേള സംഘടിപ്പിച്ചു; 658 അഭിമുഖങ്ങൾ, 45 പേർക്ക് ജോലി

New Update
യുജിസി നിയമത്തില്‍ ഒരു ഉദ്യാഗാര്‍ത്ഥിക്ക് വേണ്ടിയും തിരുത്തൽ വരുത്തുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ല; അധ്യാപക നിയമന വിവാദങ്ങൾ സർവകലാശാലയെ അപകീര്‍ത്തിപ്പെടുത്താനെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്ലെയ്സ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്റർ, ആലുവ, കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ എന്നിവയുടെ സഹകരണത്തോടെ കാലടി മുഖ്യകേന്ദ്രത്തിലുളള അക്കാദമിക് ബ്ലോക്ക് രണ്ടിൽ നടന്ന പ്രയുക്തി 2025 തൊഴിൽ മേളയിലൂടെ 45 പേർക്ക് ജോലി ലഭിച്ചു എന്ന് സർവ്വകലാശാല അറിയിച്ചു. 

Advertisment

658 അഭിമുഖങ്ങൾ തൊഴിൽ മേളയിൽ നടന്നു. 139 പേര്‍ ചുരുക്ക പട്ടികയില്‍ ഇടം നേടി. സ്ഥാപനങ്ങളിൽ നിന്നായി 973 ജോലി ഒഴിവുകളിലേക്കാണ് തൊഴിൽ മേള സംഘടിപ്പിച്ചത്. കാലടി മുഖ്യകേന്ദ്രത്തിലുളള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടന്ന സമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. 

ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസസ് ഡോ. വി. കെ. ഭവാനി അധ്യ ക്ഷയായിരുന്നു. കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ ഡയറക്ടർ ഡോ. ജോസ് ആന്റണി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. 

സിൻഡിക്കേറ്റ് അംഗം ഡോ. ടി. മിനി, പ്ലേസ്‌മെന്റ് ഓഫീസർ ഡോ. ശ്യാമള കെ., എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ചീഫ് ലൂക്കോസ് ജോർജ്, എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഡെപ്യുട്ടി ചീഫ് വി. യു. ശ്രീലത, എംപ്ലായ്‍മെന്റ് ഓഫീസർ കവിത നായർ എന്നിവർ പ്രസംഗിച്ചു. മൈജോ മോട്ടോഴ്സ്, റിലയൻസ് നിപ്പൺ ഇൻഷുറൻസ്, സിവ മെറ്റേണിറ്റി വെയർ, സി.എം.എൽ. ബയോടെക് ലിമിറ്റഡ്, ആയുർ കെയർ ഹെർബൽ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, എൻ മൈനസ് റ്റു സൊല്യൂഷൻസ്, എക്സ്ട്രീം ബിസിനസ്സ് ഗ്രൂപ്പ്, സി. എഫ്. സി. സി. ഐ., ഗാലക്സി അസോസിയേറ്റ്സ്, ഫോർച്യൂൺ ബിസിനസ്സ് ഗ്രൂപ്പ്, സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മുത്തൂറ്റ് മൈക്രോ ഫിനാൻസ്, എ വൈ ടെക്, അലൈവ് അസ്സോസിയേറ്റ്സ്, ടെസ്‍ല ഗ്രൂപ്പ് ഓഫ് കമ്പനീസ്, ചോയ്സ് ഇന്റർനാഷണൽ സ്കൂൾ, ട്രിനിറ്റി സ്കിൽസ് മുതലായ പ്രമുഖ സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുത്തു.

 

 

Advertisment