നടന്‍ പ്രേം കുമാറിനെ ഒപ്പം കൂട്ടാന്‍ യുഡിഎഫ്. പിണറായി സര്‍ക്കാരുമായും ഇടത് മുന്നണിയുമായും ഇടഞ്ഞ് നില്‍ക്കുന്ന പ്രേം കുമാറിനെ ഒപ്പം നിര്‍ത്തുന്നത് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് മുതല്‍ ഇടത് മുന്നണിയുമായി ഇടഞ്ഞ് പ്രേം കുമാര്‍

പ്രേം കുമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ കഴക്കൂട്ടം, വാമനാപുരം സീറ്റുകളിലേക്ക് അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

New Update
prem kumar real

തിരുവനന്തപുരം: നടന്‍ പ്രേം കുമാറിനെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് വേഗത്തിലാക്കുന്നു. നേതാക്കള്‍ പ്രേം കുമാറുമായി ആശയ വിനിമയം നടത്തിയെന്ന വിവരങ്ങള്‍ പുറത്ത് വരുമ്പോഴും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. 

Advertisment

ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ ഭരണം പാടില്ല എന്ന നിലപാട് സ്വീകരിച്ച സച്ചിദാനന്ദനെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍, തനിക്കെതിരെ ഏകപക്ഷീയമായ നടപടിയെടുത്തുവെന്ന പ്രേംകുമാറിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രേം കുമാറിനെ ഒപ്പം നിര്‍ത്താം എന്ന ചിന്തയിലേക്ക് എത്തിയത്. 


പ്രേം കുമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ കഴക്കൂട്ടം, വാമനാപുരം സീറ്റുകളിലേക്ക് അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എന്താണ് കോണ്‍ഗ്രസിന്റെയും പ്രേം കുമാറിന്റെയും മനസിലുള്ളതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. 


ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന പ്രേം കുമാര്‍ ആശാവര്‍ക്കര്‍മാരുടെ സമരത്തെ അനുകൂലിച്ചതിനെതുടര്‍ന്നാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന പരാമര്‍ശം വിവാദമായിരുന്നു

Advertisment