ദുരനുഭവം ഉണ്ടായാൽ ഒളിച്ചിരിക്കേണ്ടവരല്ല സ്ത്രീകൾ, സ്ത്രീകൾ മുന്നോട്ട് വരണം; പല സെറ്റുകളിലും സ്ത്രീകൾ പലവിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്; ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്ത് വരണമായിരുന്നു; സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അന്വേഷിക്കുമെന്ന് പ്രേം കുമാർ

നിരവധി പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നു. നിരവധി ചൂഷണങ്ങളും സ്ത്രീകൾ നേരിടുന്നുണ്ട്. അവർക്ക് അത് പറയാൻ വേദിയൊരുക്കി.

New Update
prem-kumar

തിരുവനന്തപുരം: സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അന്വേഷിക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക ആണെന്നും ചലച്ചിത്ര അക്കാദമി വൈസ് പ്രസിജന്റ് പ്രേം കുമാർ.

Advertisment

നിരവധി പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നു. നിരവധി ചൂഷണങ്ങളും സ്ത്രീകൾ നേരിടുന്നുണ്ട്. അവർക്ക് അത് പറയാൻ വേദിയൊരുക്കി.

പല സെറ്റുകളിലും സ്ത്രീകൾ പലവിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്ത് വരണമായിരുന്നുവെന്നും പ്രേം കുമാർ പറഞ്ഞു.

റിപ്പോർട്ട് പുറത്ത് വരരുതെന്ന് ഹേമ തന്നെ സർക്കാരിന് കത്ത് നൽകിയിരുന്നു. 30 വർഷമായി താൻ ഈ മേഖലയിലുണ്ട്. അന്നൊക്കെ ഇത്തരം ആരോപണങ്ങൾ കേട്ടിരുന്നു. എന്നാൽ ഇതെല്ലാം ഊഹാപോഹങ്ങൾ എന്നാണ് കരുതിയത്. സ്ത്രീകൾ ഇനി കാര്യങ്ങൾ തുറന്നു പറയണം.

ദുരനുഭവം ഉണ്ടായാൽ ഒളിച്ചിരിക്കേണ്ടവരല്ല സ്ത്രീകൾ. സ്ത്രീകൾ മുന്നോട്ട് വരണമെന്നും പ്രേം കുമാ‍ർ പറഞ്ഞു.

Advertisment