Advertisment

'പാര്‍ലമെന്റില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ പോലും കേന്ദ്ര നിലപാടുകളെ ശക്തിപ്പെടുത്താന്‍; അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതും' ! വിമര്‍ശിച്ച് ബാലഗോപാല്‍

എൻകെ പ്രേമചന്ദ്രൻ അടക്കമുള്ള കേരളത്തിൽ നിന്നുളള എംപിമാർ കേരളത്തിന്റെ കാര്യത്തിന് വേണ്ടി പാർലമൻ്റിൽ ഒന്നും ചെയ്തില്ലെന്ന് കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള വിരുന്ന് ജീവിതത്തിലെ പുതിയ അനുഭവമായിരുന്നെന്ന് പ്രേമചന്ദ്രൻ പ്രതികരിച്ചു.

New Update
premachandran balagopal

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്ത എംപി എൻ കെ പ്രേമചന്ദ്രനെതിരെ ധനമന്ത്രി കെഎൻ ബാലഗോപാൽ. പ്രേമചന്ദ്രൻ പാർലമെന്റിൽ ചോദിക്കുന്ന ചോദ്യങ്ങൾ പോലും കേന്ദ്ര നിലപാടുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുളളതാണെന്നും അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതുമെന്നും ബാലഗോപാൽ വിമര്‍ശിച്ചു.

Advertisment

എൻകെ പ്രേമചന്ദ്രൻ അടക്കമുള്ള കേരളത്തിൽ നിന്നുളള എംപിമാർ കേരളത്തിന്റെ കാര്യത്തിന് വേണ്ടി പാർലമൻ്റിൽ ഒന്നും ചെയ്തില്ലെന്ന് കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള വിരുന്ന് ജീവിതത്തിലെ പുതിയ അനുഭവമായിരുന്നെന്ന് പ്രേമചന്ദ്രൻ പ്രതികരിച്ചു.

അപ്രതീക്ഷിതമായുള്ള ക്ഷണമാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ഉച്ചക്ക് ലഭിച്ചതെന്നും സൗഹൃദപരമായ സംഭാഷണമാണ് വിരുന്നിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment