കാരന്തൂര്‍ : ജാമിഅ മര്‍കസ് കലാ - വൈജ്ഞാനിക പ്രഘോഷമായ ഖാഫ് ഏഴാമത് എഡിഷന്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. 'ഡീ കോഡിങ്ങ് കള്‍ച്ചറല്‍ അല്‍ഗോരിതം ' എന്ന തീമില്‍ ഡിജിറ്റല്‍ സാങ്കേതിക കാലത്തെ സാംസ്‌കാരിക മ്യൂല്യങ്ങളുടെ വീണ്ടെടുപ്പ് പ്രമേയമാക്കിയാണ് ഖാഫ് സംവിധാനിച്ചിട്ടുള്ളത്.
ഫിഖ്ഹ് കൊളോക്വിയം, മാസ്റ്റര്‍ പ്ലാന്‍, ഇന്‍സൈറ്റ്, ടാലന്റ് ടെസ്റ്റ്, വിഷ്വല്‍ സ്റ്റോറി, ഡാറ്റാ ചാലഞ്ച് തുടങ്ങി 150 ലേറെ മത്സരങ്ങളും അക്കാദമിക് മീറ്റപ്പുകളും പരിപാടിയില്‍ നടക്കും. ജാമിഅ മര്‍കസില്‍ വിവസംസ്ഥാനങ്ങളില്‍ നിന്നായി പഠിക്കുന്ന ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും.
ഡിസംബര്‍ അവസാന വാരം നടക്കുന്ന ഖാഫ് ലൈവ് ഫെസ്റ്റിവല്‍ ജാമിഅ മര്‍കസ് ഇഹ്യാഉസ്സുന്ന സ്റ്റുഡന്‍്‌സ് യൂണിയന്‍ നാല്‍പതാം വാര്‍ഷികാഘോഷം 'ചാലീസ് ചാന്ദ് 'സമാപന വേദിയുമാകും.