Advertisment

ഡബ്ല്യുസിസിയെ സല്യൂട്ട് ചെയ്യുന്നു, അവരുടെ പോരാട്ടത്തെ തുടര്‍ന്നാണ് ഹേമ കമ്മിറ്റിയുണ്ടായത്, ആക്രമണത്തിന് ഇരയായ നടി പോരാടി മുന്നോട്ട് വന്നത് കൊണ്ടാണ് ഒരു ക്രിമിനല്‍ ജയിലില്‍ കിടക്കുന്നതെന്ന് പ്രേംകുമാര്‍

അങ്ങനൊരു പോരാട്ടത്തിന് സജ്ജരാക്കാന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും സാധിച്ചു

New Update
prem kumar real

കൊച്ചി: ഡബ്ല്യുസിസിയെ സല്യൂട്ട് ചെയ്യുന്നുവെന്ന് നടന്‍ പ്രേംകുമാര്‍. അവരുടെ പോരാട്ടത്തെ തുടര്‍ന്നാണ് ഹേമ കമ്മിറ്റിയുണ്ടായതെന്നും ആക്രമണത്തിന് ഇരയായ നടി പോരാടി മുന്നോട്ട് വന്നത് കൊണ്ടാണ് ഒരു ക്രിമിനല്‍ ജയിലില്‍ കിടക്കുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു.

Advertisment

നടി ആക്രമിക്കപ്പെട്ട കേസിലെ ഡബ്ല്യുസിസിയുടെ പോരാട്ടത്തെ സല്യൂട്ട് ചെയ്യുന്നു. അവര്‍ അത്രയും ശക്തമായി നിന്നത് കൊണ്ടും, ആക്രമിക്കപ്പെട്ട സഹോദരി വലിയ പോരാട്ടം നടത്തി മുന്നോട്ട് വന്നത് കൊണ്ടുമാണ് ഒരു വലിയ ക്രിമിനല്‍ ജയിലില്‍ കിടക്കുന്നത്. 

ആ അന്വേഷണം ഇത്രയേറെ മുന്നോട്ട് പോകുന്നത്. അങ്ങനൊരു പോരാട്ടത്തിന് സജ്ജരാക്കാന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും സാധിച്ചു. അതേതുടര്‍ന്നാണ് ഹേമ കമ്മറ്റി ഉണ്ടാകുന്നതും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment