ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യി റ​സൂ​ൽ പൂ​ക്കു​ട്ടി സ്ഥാ​ന​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ വി​ഷ​മ​മുണ്ട്.. ത​ന്നെ മാ​റ്റി​യ​തും പു​തി​യ ആ​ളെ നി​യോ​ഗി​ച്ച​തും അ​റി​ഞ്ഞി​ല്ല. ഔ​ദ്യോ​ഗി​ക​മാ​യ ഒ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ല്ല: മുൻ ചെയർമാൻ പ്രേം കുമാർ

റ​സൂ​ൽ പൂ​ക്കു​ട്ടി സ്ഥാ​ന​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു.

New Update
RESUL

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യി റ​സൂ​ൽ പൂ​ക്കു​ട്ടി സ്ഥാ​ന​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്ന് ന​ട​നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ.

Advertisment

റ​സൂ​ൽ പൂ​ക്കു​ട്ടി സ്ഥാ​ന​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. 

വ​ലി​യ വി​ഷ​മ​മു​ണ്ട്. ഔ​ദ്യോ​ഗി​ക​മാ​യ ഒ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ല്ല. ത​ന്നെ മാ​റ്റി​യ​തും പു​തി​യ ആ​ളെ നി​യോ​ഗി​ച്ച​തും അ​റി​ഞ്ഞി​ല്ല.

premkumarwwww

 എ​ന്നെ നി​യോ​ഗി​ച്ച​ത് സ​ർ​ക്കാ​രാ​ണ്. എ​ന്‍റെ ചു​മ​ത​ല കൃ​ത്യ​മാ​യും സു​താ​ര്യ​മാ​യും ജ​ന​കീ​യ​മാ​യും സ​ത്യ​സ​ന്ധ​ത​യോ​ടും ആ​ത്മാ​ർ​ഥ​ത​യോ​ടും കൂ​ടി​യാ​ണ് ചെ​യ്ത​ത്- പ്രേം​കു​മാ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, നി​ല​മ്പൂ​ര്‍ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്താ​തി​രു​ന്ന​തും ആ​ശ സ​മ​ര​ത്തി​ന് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച​തു​മാ​ണ് പ്രേം​കു​മാ​റി​ന്‍റെ സ്ഥാ​നം​ച​ലി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 

എ​ന്നാ​ൽ ഈ ​ചോ​ദ്യ​ങ്ങ​ളോ​ട് പ്രേം​കു​മാ​ർ പ്ര​തി​ക​രി​ച്ചി​ല്ല.

Advertisment