/sathyam/media/media_files/2026/01/13/7cff5b84-704a-4fa3-acba-0305e0ca4b34-2026-01-13-19-27-40.jpg)
കൊച്ചി: ദുരന്ത സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുക എന്ന ലക്ഷ്യത്തോടെ ദേശിയ ദുരന്ത നിവാരണ അതോറിറ്റിയുമായി കൈകോർത്തുകൊണ്ട് സിയാൽ സംഘടിപ്പിച്ച മോക്ക് ഡ്രിൽ വിജയകരമായി സമാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പും, ജില്ലാ ഭരണകൂടവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഡ്രിൽ നടത്തിപ്പിനായി കൈകോർത്തു. അടിയന്തര സാഹചര്യങ്ങളിൽ വിവിധ ഏജൻസികളുടെ ഏകോപനവും പ്രതികരണ ശേഷിയും ഡ്രില്ലിലൂടെ പരീക്ഷിക്കപ്പെട്ടു.
രാസ അപകടങ്ങളെ നേരിടാനുള്ള മുന്നൊരുക്കമായാണ് ഡ്രിൽ സംഘടിപ്പിച്ചത്. ക്ലോറിൻ വാതകവുമായി സഞ്ചരിക്കുന്ന ടാങ്കർ അത്താണിയിൽ വച്ച് അപകടപ്പെടുകയും രാസ ചോർച്ചയുണ്ടാവുകയും ചെയ്യുന്ന സാങ്കല്പിക സാഹചര്യമാണ് മോക്ക് ഡ്രില്ലിനായി ഒരുക്കിയത്. കാറ്റിന്റെ ഗതിയ്ക്ക് അനുസൃതമായി അത് എയർപോർട്ട് പ്രദേശത്തയ്ക്ക് എത്തിച്ചേർന്നാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളാണ് മോക്ക് ഡ്രില്ലിൽ പ്രാവർത്തികമാക്കിയത്.
കൂടുതൽ യാത്രക്കാരുണ്ടാവാൻ സാധ്യതയുള്ള പ്രദേശമായതുകൊണ്ട് തന്നെ ആഭ്യന്തര ടെർമിനൽ അറൈവൽ ബാഗേജ് ഏരിയയിലാണ് മോക്ക് ഡ്രിൽ നടത്തിയത്. വിവിധ ഏജൻസികൾ കൈകോർത്തുകൊണ്ടാണ് പ്രവർത്തങ്ങൾ ഏകോപിപ്പിച്ചത്. എയർപോർട്ട് എമർജൻസി സർവീസ്, എ.ആർ.എഫ്.എഫ്., സി.ഐ.എസ്.എഫ്, എ.പി.എച്ച്.ഒ, കേരളാ പോലീസ്, കേരളാ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ്, കെ.എസ്.ഇ.ബി, ആർ.ടി.ഒ, ഹെൽത്ത് ഇനീ വകുപ്പുകൾക്കൊപ്പം 13 ഡോക്ടർമാരും അഞ്ച് ആംബുലൻസുകളുമടങ്ങുന്ന സംയുക്ത മെഡിക്കൽ സംഘവും പങ്കെടുത്തു.
/filters:format(webp)/sathyam/media/media_files/2026/01/13/ca5b1e27-fffa-412a-95ba-b10d9054b46b-2026-01-13-19-30-59.jpg)
പ്രദേശത്തെ ഐസൊലേറ്റ് ചെയ്യൽ, യാത്രക്കാരുടെ ചലനം നിയന്ത്രിക്കുക, അടിയന്തര മെഡിക്കൽ ട്രയേജ് ഏരിയ തയ്യാറാക്കുക, ആശയവിനിമയ, കമാൻഡ് ഘടനകൾ രുപീകരിക്കുക എന്നീ നടപടികലാണ് ഡ്രിലിൽ നടന്നത്. ആശയവിനിമയത്തിന്റെ ഏകോപനത്തിനായി സിയാലിന്റെ മൊബൈൽ കമാൻഡ് പോസ്റ്റും പ്രവർത്തിച്ചു.
'അതീവ ശ്രദ്ധ ആവശ്യമുള്ള അന്തരീക്ഷത്തിലാണ് വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്. ഏത് സാഹചര്യത്തെ നേരിടാനും യാതൊരു വിട്ടുവീഴ്ചയ്ക്കും ഇടയില്ലാത്ത നമ്മൾ സജ്ജരാവേണ്ടതുണ്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ, ആർട്ടിക്കുലേറ്റഡ് ബൂം ലിഫ്റ്റുകൾ, മൾട്ടിപർപ്പസ് ഫയർ റോബോട്ടുകൾ എന്നിങ്ങനെയുള്ള പുതുതലമുറ ഉപകരണങ്ങൾ ഉപയോഗിച്ച് ഞങ്ങളുടെ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് ടീമുകൾക്ക് തുടർച്ചയായ പരിശീലനം നൽകുന്നു. വേഗത്തിലും കാര്യക്ഷമമായുമുള്ള അടിയന്തര പ്രതികരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.
/filters:format(webp)/sathyam/media/media_files/2026/01/13/f02d063e-d92a-47c1-b9e0-feef5169759a-2026-01-13-19-31-36.jpg)
സംശയാസ്പദമായ ഭീഷണികൾ കൈകാര്യം ചെയ്യുന്നതിന് നൂതനബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സിസ്റ്റം,റോബോട്ടിക് ത്രെറ്റ് കണ്ടെയ്‌ൻമെൻറ്, എന്നിവ ഞങ്ങൾ വിന്യസിച്ചിട്ടുണ്ട്. സി.ഐ.എസ്.എഫ് , എൻ. ഡി.ആർ.എഫ് , എസ്.ഡി.എം.എ , തുടങ്ങിയ ഏജൻസികളുമായി സഹകരിച്ച് നടത്തിയ മോക്ക് ഡ്രിൽ എല്ലാ ഏജൻസികളുമായുള്ള ഏകോപനം ശക്തിപ്പെടുത്തുകയും യാത്രക്കാരുടെ സുരക്ഷയും ബിസിനസ്സ് തുടർച്ചയും ഉറപ്പുവരുത്തുന്നതിന് ഞങ്ങളുടെ എമർജൻസി പ്രോട്ടോകോളുകൾ പര്യാപ്തമാണ് എന്ന് തെളിയിക്കുകയും ചെയ്യുന്നു'. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.
വൈകുന്നേരം 4.30ന് നടന്ന അവലോകന യോഗത്തിൽ മോക്ക് ഡ്രില്ലിൽ നിന്നുള്ള നിന്നുള്ള നിരീക്ഷണങ്ങൾ ചർച്ച ചെയ്യുകയും ശുപാർശകൾ രേഖപ്പെടുത്തുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us