/sathyam/media/media_files/2025/12/08/kc-venugopal-pinarai-vijanan-rajeev-dhandrasekhar-2025-12-08-16-06-54.jpg)
കോട്ടയം: മുന്നണികള്‍ വീറും വാശിയുമായി കളം നിറഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ അവകാശവാദങ്ങളില്‍ പ്രതീക്ഷ വച്ച് നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും.
സര്‍ക്കാര്‍ വിരുദ്ധത മുതലാക്കി വന്‍ വിജയ പ്രതീക്ഷയിലാണ് യു.ഡി.എഫ്. വോട്ട് വിഹിതത്തിലും തദ്ദേശ വാര്‍ഡുകളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ബിജെപിയും പ്രതീക്ഷിക്കുന്നത്.
പ്രതികൂല തരംഗങ്ങളെ അതിജീവിച്ച് നില മോശമാകാതെ പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നത്. പ്രാദേശിക തലത്തിലെ ശക്തമായ സംഘടനാ സംവിധാനമാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ.
നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലും വീറും വാശിയുമായി നേതാക്കള്‍ കളം നിറയുകയാണ്. തദ്ദേശ തെരെഞ്ഞെടുപ്പില്‍ ദേശീയ നേതാക്കള്‍ പ്രചാരണത്തില്‍ സജീവമാകാറില്ലെങ്കിലും ഇത്തവണ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കൂടുതല്‍ ദിവസങ്ങള്‍ കേരളത്തില്‍ ക്യാമ്പു ചെയ്തു പ്രചാരണം നയിച്ചത് യുഡിഎഫ് ക്യാമ്പുകളില്‍ ആവേശം ജനിപ്പിച്ചിരുന്നു.
യു.ഡി.എഫ് എം.പിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കെ സി വേണുഗോപാലും തമ്മിലുള്ള ഏറ്റുമുട്ടലും സംവാദ വിവാദവും ഇതിനിടയില്‍ തെരെഞ്ഞെടുപ്പ് രംഗം കൊഴുപ്പിച്ചു. സംവാദ വിവാദം തെരെഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന സൂചനയാണ് മുഖ്യമന്ത്രിയും വേണുഗോപാലും തമ്മിലുള്ള ഏറ്റുമുട്ടല്‍ നല്‍കുന്നത്.
യു.ഡി.എഫ് എം.പിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ വെല്ലുവിളി കെ.സി വേണുഗോപാല്‍ ഏറ്റെടുത്തത്തോടെ മുഖ്യമന്ത്രി വെട്ടിലാണ്. മുഖ്യമന്ത്രിക്ക് ഏതുദിവസമാണു സൗകര്യമെന്നറിയിച്ചാല്‍ ആ ദിവസം സംവാദം നടത്താമെന്നു കെ.സി തിരിച്ചടിച്ചതോടെ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാന്‍ വയ്യാത്ത അവസ്ഥയിലാണ്.
സമീപകാലത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു തുറന്ന സംവാദത്തിനു ഇരു മുന്നണികളും തയാറെടുക്കുന്നത്. ആദ്യം കെ.സി വേണുഗോപാല്‍ എം.പിയാണു സംവാദമെന്ന വെല്ലുവിളി നടത്തുന്നത്. കേരള താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണു യു.ഡി.എഫ് എം.പിമാര്‍ പോരാടിയതെന്ന് വേണുഗോപാല്‍ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/11/18/kc-venugopal-2025-11-18-22-32-44.jpg)
ആഴക്കടല്‍ മത്സ്യബന്ധനം, മണല്‍ ഖനനം, കപ്പല്‍ മുങ്ങിയത് ഉള്‍പ്പെടെ തീരദേശ മേഖലയെ ബാധിക്കുന്ന വിഷയങ്ങളിലും വന്യമൃഗ ആക്രമണം, സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക വിവേചനം ഉള്‍പ്പെടെയുള്ള നിരവധിയായ വിഷയങ്ങള്‍ യു.ഡി.എഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിച്ചിട്ടുണ്ട്.
ഡീലുകള്‍ക്ക് വേണ്ടി കേന്ദ്രമന്ത്രിമാരെ സ്വകാര്യമായി യുഡിഎഫ് എംപിമാര്‍ സന്ദര്‍ശിക്കാറില്ലെന്നത് ശരിയാണ്. പക്ഷെ കേരളത്തിന്റെ ജനകീയ വികസന വിഷയങ്ങളെല്ലാം ഉന്നയിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
നമ്മുടെ കേരളത്തിലെ എംപിമാര്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നുവെന്നതു ഞാന്‍ പ്രത്യേകിച്ചു പറയേണ്ട കാര്യമുണ്ടോ ? എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
അതിദാരിദ്ര്യമുക്തമായതിന്റെ പേരില്‍ കേരളത്തിന്റെ റേഷന്‍ വിഹിതം മുടക്കാന്‍ യുഡിഎഫ് എംപിമാര്‍ അനാവശ്യ ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
സംവാദത്തിനു തയാറെന്നു പറഞ്ഞ മുഖ്യമന്ത്രി കേരളത്തിലെ എംപിമാരുടെ പ്രവര്‍ത്തനത്തെപ്പറ്റി അദ്ദേഹത്തിന് അറിയില്ലേ.
അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു എന്നതുകൊണ്ട്, സംസ്ഥാനത്തെ മുഴുവന്‍ എഎവൈ കാര്‍ഡുകള്‍ റദ്ദാക്കി കിട്ടുമോ എന്നതായിരുന്നു ഈ ചോദ്യത്തിനു പിന്നിലുള്ള കുബുദ്ധി.
/filters:format(webp)/sathyam/media/media_files/2025/10/28/pinarai-vijayan-2-2025-10-28-13-28-41.jpg)
ഒരു പ്രചാരണം ഒരു ആവശ്യവുമില്ലാതെ ആ ഘട്ടത്തില്‍ ചിലര്‍ അഴിച്ചു വിടാന്‍ ശ്രമിച്ചിരുന്നു. അപ്പോള്‍ കേരളത്തെ എങ്ങനെയൊക്കെ ദ്രോഹിക്കാം എന്ന മാനസികാവസ്ഥയില്‍ നിന്ന്, അത്തരമൊരു നിലപാടു സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാരിന് പിന്തുണ കൊടുക്കുന്ന നിലപാട് സ്വീകരിച്ചു. അല്ലെങ്കില്‍ ഇങ്ങനെയൊരു കാര്യം കൂടിയുണ്ടെന്ന ബുദ്ധി ഉപദേശിച്ചുകൊടുക്കുന്ന നില യുഡിഎഫ് എംപിമാരുടെ ഭാഗത്തു നിന്നുണ്ടായി മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍, മുഖ്യമന്ത്രി നുണ പറയാന്‍ പാടുണ്ടോ. വിവരങ്ങള്‍ എല്ലാം കിട്ടുന്നയാളല്ലേ എന്നായിരുന്നു വേണുഗോപാലിന്‍റെ മറുചോദ്യം. കേരളത്തിന്റെ ഓരോ വിഷയങ്ങളും പാര്‍ലമെന്റില്‍ ഇതുപോലെ ഉന്നയിച്ച ഒരു കാലഘട്ടം ഉണ്ടായിട്ടില്ല.
പാര്‍ലമെന്റിന്റെ വെബ്സൈറ്റ് എടുത്തുനോക്കിയാല്‍ മതി. പാര്‍ലമെന്റിലെ എംപിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി പരസ്യ സംവാദത്തിനു താന്‍ തയ്യാറാണ്.
കേരളത്തിന്റെ വികസന പ്രശ്നങ്ങള്‍, ബഹുജനപ്രശ്നങ്ങള്‍ എല്ലാം ഉന്നയിച്ചിട്ടുണ്ടോയെന്നു നമുക്കു നോക്കാമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം, സംവാദവുമായി മുന്നോട്ടു പോകാന്‍ മുഖ്യമന്ത്രി തയാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സംവാദം നടന്നാല്‍ അത് പുതുചരിത്രമായി മാറുകയും ചെയ്യും.
/filters:format(webp)/sathyam/media/media_files/2025/10/19/k-muraleedharan-2025-10-19-00-14-15.png)
മുൻപ് ഒരു തദ്ദേശ തെരഞ്ഞെടുപ്പിലും ഉണ്ടാകാത്ത വിധമുള്ള മുന്നൊരുക്കങ്ങളാണ് ഇത്തവണ യുഡിഎഫ് ക്യാമ്പിൽ ഉണ്ടായിരുന്നത്. മുന്‍ കെപിസിസി അധ്യക്ഷൻ കെ മുരളീധരൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളാണ് ഓരോ കോർപ്പറേഷനുകളുടെയും തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്തത്.
അതുമുതൽ അവസാനം വരെ ഏറ്റവും ശക്തമായ പോരാട്ടമാണ് തദ്ദേശ ഇലക്ഷനിൽ യുഡിഎഫ് ക്യാമ്പിൽ ഉണ്ടായത്. മുന്നണിയില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള പോരും ഇത്തവണ കുറവായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us