ഫോളിക് ആസിഡ് ആരോഗ്യകരമായ ഗർഭധാരണത്തിന് അത്യന്താപേക്ഷിതമാണ്. കാരണം ഇത് ഭ്രൂണ ഇംപ്ലാന്റേഷനെ സഹായിക്കുകയും ന്യൂറൽ ട്യൂബ്, കാർഡിയാക് വൈകല്യങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഗർഭധാരണത്തിനായി ശരീരം തയ്യാറാക്കാൻ, ഗർഭധാരണത്തിന് ശ്രമിക്കുന്നതിന് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും, പ്രതിദിനം 400 മൈക്രോഗ്രാം ഫോളിക് ആസിഡ് കഴിക്കാൻ തുടങ്ങുക.
ശരീരം ഗർഭധാരണത്തിന് അനുയോജ്യമായ അവസ്ഥയിലാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഗർഭധാരണത്തിന് മുമ്പ് മൊത്തത്തിലുള്ള ആരോഗ്യം പരിശോധിക്കുന്നതിന് അടിസ്ഥാന പരിശോധനകൾക്ക് വിധേയമാക്കുക.
പുകവലിയും മദ്യവും ഗർഭാവസ്ഥയിൽ ഹാനികരമായ ഫലങ്ങൾ ഉണ്ടാക്കിയേക്കാം. ഇവ ഭ്രൂണ ഇംപ്ലാന്റേഷനെ തടസ്സപ്പെടുത്തുകയും ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഗർഭധാരണത്തിന് മുമ്പേ പുകവലി ഉപേക്ഷിക്കുകയും മദ്യം ഒഴിവാക്കുകയും ചെയ്യുക.
ഗർഭധാരണ സാധ്യത ഏറ്റവും കൂടുതലുള്ളത് ഓവുലേഷൻ നടക്കുന്ന സമയത്താണെന്നു പറയാം. ഓവുലേഷൻ സൈക്കിളിന്റെ ദൈർഘ്യം 24 മണിക്കൂറാണ്. അതായത് ഒരു ദിവസം. ഓവറി അഥവാ അണ്ഡാശയത്തിൽ നിന്നും പുറന്തളളപ്പെടുന്ന അണ്ഡം 12-24 മണിക്കൂറിനുള്ളിൽ ബീജവുമായി ചേർന്നില്ലെങ്കിൽ നശിച്ചു പോകുന്നു.