എം എസ് ഹമീദ് കുട്ടിയെ മുളന്തുരുത്തി പ്രസ്സ് ക്ലബ്ബിൻ്റെ പ്രസിഡൻ്റ് ആയി തിരഞ്ഞെടുത്തു

മുളന്തുരുത്തി പ്രസ്സ് ക്ലബ്ബിൻ്റെ ആരംഭകാലം മുതൽ വിവിധ സ്ഥാനങ്ങൾ ഏറ്റെടുത്ത് പ്രവർത്തിച്ച് വരികയായിരുന്നു ഹമീദ് കുട്ടി.

New Update
Untitled

മുളന്തുരുത്തി: എം എസ് ഹമീദ് കുട്ടിയെ മുളന്തുരുത്തി പ്രസ്സ് ക്ലബ്ബിൻ്റെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ക്ലബ്ബ് പ്രസിഡൻറ് പി ടി സന്തോഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ആണ് ഹമീദിനെ പുതിയ പ്രസിഡൻ്റ് ആയി ഏകകണ്ഠേന തിരഞ്ഞെടുത്തത്.

Advertisment

മുളന്തുരുത്തി പ്രസ്സ് ക്ലബ്ബിൻ്റെ ആരംഭകാലം മുതൽ വിവിധ സ്ഥാനങ്ങൾ ഏറ്റെടുത്ത് പ്രവർത്തിച്ച് വരികയായിരുന്നു ഹമീദ് കുട്ടി. പ്രസ്സ് ക്ലബ്ബിൻ്റെ സുഗമമായ പ്രവർത്തനത്തിന് വേണ്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകി സംഘടനയെ മുന്നോട്ട് നയിക്കാൻ എന്നും ഹമീദ് മുൻനിരയിൽ ഉണ്ടായിരുന്നു.


ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാർഡിൽ നിന്ന് ജനപ്രതിനിധിയായി ഹമീദിനെ ജനങ്ങൾ തിരഞ്ഞെടുത്തത് അദ്ദേഹത്തിന് ലഭിച്ച വലിയ അംഗീകാരമായിരുന്നു.


തൊണ്ണൂറ്റി അഞ്ച് ശതമാനം ഹിന്ദുക്കൾ താമസിക്കുന്ന വാർഡിൽ നിന്ന് ഹമീദിനെ ജനങ്ങൾ തിരഞ്ഞെടുത്തത്, അദ്ദേഹത്തിന് ജനങ്ങൾക്കിടയിലുള്ള സ്വാധീനത്തിന്റെയും ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള വിശ്വാസത്തിന്റെയും ഫലമായിരുന്നു.

പ്രസ്സ് ക്ലബ്ബ് സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുളന്തുരുത്തി ബ്ലോക്ക് വൈസ് പ്രസിഡൻ്റ്, കീച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് വിചാർ വിഭാഗ് എറണാകുളം ജില്ലാ സെക്രട്ടറി ആയി പ്രവർത്തിച്ച് വരുന്നു.

Advertisment