New Update
/sathyam/media/media_files/2026/03/08/untitled-2026-03-08-12-40-55.jpg)
മുളന്തുരുത്തി: മുളന്തുരുത്തി പ്രസ്സ് ക്ലബ്ബിൻ്റെ വാർഷികവും, ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
Advertisment
ക്ലബ്ബ് പ്രസിഡൻ്റ് പി ടി സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡൻ്റ് എം എസ് ഹമീദ് കുട്ടി സ്വാഗതം പറഞ്ഞു.
സെക്രട്ടറി ടി ആർ സുബാഷ് വാർഷിക റിപ്പോർട്ടും, ട്രഷറർ അഖിൽ ആൻഡ്രൂസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2026/03/08/untitled-2026-03-08-12-41-12.jpg)
ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ, ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട ക്ലബ്ബ് വൈസ് പ്രസിഡൻ്റ് എം എസ് ഹമീദ് കുട്ടിയ്ക്ക് ക്ലബ്ബ് പ്രസിഡൻറ് പി ടി സന്തോഷ് കുമാർ മൊമെൻ്റോ നൽകി ആദരിച്ചു.
തുടർന്ന് നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ എം എസ് ഹമീദ് കുട്ടിയെ (മംഗളം)പ്രസിഡൻ്റ് ആയും, ടി ആർ സുബാഷിനെ (സത്യം ഓൺലൈൻ കൊച്ചി ബ്യൂറോ ചീഫ്) വൈസ് പ്രസിഡൻ്റ് ആയും, അഖിൽ ആൻഡ്രൂസിനെ (മലയാള മനോരമ) സെക്രട്ടറി ആയും, കെ സി മണിയെ (ജനയുഗം) ജോ. സെക്രട്ടറി ആയും, പി ടി സന്തോഷ് കുമാറിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us