പ്രസ്ക്ലബ് ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു

New Update
7769890e-95d6-4f27-9d1d-e6ddefffd746

തിരുവനന്തപുരം : തിരുവനന്തപുരം പ്രസ്ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം 57-ാമത് ബാച്ചിൻ്റെയും സായാഹ്‌ന കോഴ്‌സ് 21-ാമത് ബാച്ചിൻ്റെയും  ബിരുദ സമർപ്പണം പ്രൗഢമായ ചടങ്ങിൽ പ്രസ് ക്ലബ്ബിൽ ഇന്ന് നടന്നു.  ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. ദൂരദർശൻ കേന്ദ്രം മുൻ അസിസ്റ്റൻറ് ഡയറക്ടർ  കെ കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.

Advertisment

  മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

c478509b-377d-42dc-9494-00ddb1d4ee89


 
റാങ്ക് ജേതാക്കള്‍ക്കും ഇ.എ ഫെര്‍ണാണ്ടസ് സ്മാരക അവാര്‍ഡ് ജേതാക്കള്‍ക്കുമുള്ള  പുരസ്‌കാരങ്ങളും ബിരുദ സര്‍ട്ടിഫിക്കറ്റുകളും മന്ത്രി കൈമാറി.

 പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്‍ പ്രവീണ്‍ അധ്യക്ഷനായ ചടങ്ങില്‍ ദൂരദര്‍ശന്‍ കേന്ദ്രം മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ കുഞ്ഞികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.

990b192d-002a-490d-88f4-eff997da1a3c

 ഐജെടി ഡയറക്ടര്‍ പി.വി മുരുകന്‍, മുന്‍ ഡയറക്ടര്‍ ഡോ. ഇന്ദ്രബാബു, സ്വരൂപ് ഫെര്‍ണാണ്ടസ്, സോമശേഖരന്‍ നാടാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ വി.വിനീഷ് നന്ദിയും പറഞ്ഞു.

ജേർണലിസം 58-ാം ബാച്ചിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ വയലാർ ഡോക്യുമെൻ്ററിയുടെ  പ്രദർശനവും നടന്നു.

Advertisment