ഇടവേളയ്ക്കു ശേഷം മെല്ലെ കുതിച്ച് വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില. വര്‍ഷാവസാനം വരെ വില കുറയാന്‍ സാധ്യതയില്ലെന്നാണു വ്യാപാരികള്‍. പല മാര്‍ക്കറ്റുകളിലും തേങ്ങയ്ക്കു 90 രൂപ വരെയെത്തി

വലിതോതില്‍ ഉയരില്ലെങ്കിലും വര്‍ഷാവസാനം വരെ വില കുറയാന്‍ സാധ്യതയില്ലെന്നാണു വ്യാപാരികള്‍ നല്‍കുന്ന സൂചന.

New Update
coconut oil price hike-3

കോട്ടയം: ഇടവേളയ്ക്കു ശേഷം മെല്ലെ കുതിച്ച് വെളിച്ചെണ്ണ, തേങ്ങാ വില. ഓണക്കാലത്ത് കൈവിട്ടു പോകുമെന്നു കരുതിയ വില പിന്നീട് കുറഞ്ഞുവെങ്കിലും വീണ്ടും ഉയരുകയാണെന്നു വ്യാപാരികള്‍ പറയുന്നു. വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില ഓരോ പ്രദേശത്തും വ്യത്യസ്തമാണ്. നിലവില്‍ 390 രൂപ മുതല്‍ 430 രൂപയ്ക്കു വരെയാണു വെളിച്ചെണ്ണ വില്‍പ്പന. വലിതോതില്‍ ഉയരില്ലെങ്കിലും വര്‍ഷാവസാനം വരെ വില കുറയാന്‍ സാധ്യതയില്ലെന്നാണു വ്യാപാരികള്‍ നല്‍കുന്ന സൂചന.

Advertisment

coconut


തേങ്ങ വിലയും ഓണക്കാലത്ത് നൂറിനടുത്ത് എത്തിയ ശേഷം 70 - 80 രൂപയിലേക്കു താഴ്ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ വില വീണ്ടും 90 രൂപയിലെത്തി. 80 രൂപയ്ക്കു വില്‍ക്കുന്ന സ്ഥലങ്ങളുമുണ്ട്. വരും ദിവസങ്ങളില്‍ വില 100 രൂപയില്‍ എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നു വ്യാപാരികള്‍ പറയുന്നു.


അതേസമയം, ചൂട് കൂടിയതോടെ കരിക്കിനും ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ഒരു കരിക്കിന് 60 രൂപയാണ് ഈടാക്കുന്നത്. തേങ്ങാ ക്ഷാമം ഉണ്ടായതോടെയാണു കരിക്കിനു വില കൂടിയത്. മുന്‍പു 50 രൂപയായിരുന്നു കരിക്കിന് ഈടാക്കിയിരുന്നത്. കുമരകം, വൈക്കം ഉള്‍പ്പടെയുള്ള മേഖലയില്‍ നിന്നു ജില്ലയില്‍ കൂടുതല്‍ കരിക്ക് എത്തുന്നത്. തമിഴ്നാട്ടില്‍ നിന്നും കരിക്ക് എത്തുന്നുണ്ട്.

coconut oil price hike-2

തേങ്ങയെക്കാള്‍ കരിക്കാണു ലാഭമെന്നു കര്‍ഷകര്‍ പറയുന്നു. എന്നാല്‍, നാട്ടിലെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. 25 എന്നല്ല, 5 തേങ്ങ പോലും നല്‍കാത്ത തെങ്ങുകളാണു മിക്ക പറമ്പുകളിലുമുള്ളത്. കേരളത്തിലെ ഒരു തെങ്ങിന്റെ ശരാശരി വാര്‍ഷിക ഉല്‍പാദനക്ഷമത 50 മുതല്‍ 80 തേങ്ങയാണ്.

ഒരു വര്‍ഷം ആകെ കിട്ടുന്ന തേങ്ങയുടെ കണക്കാണിത്. ഇപ്പോള്‍ ഉല്‍പ്പാദനം വീണ്ടും കുറഞ്ഞു. കാലാവസ്ഥമാറ്റത്തിനൊപ്പം രോഗകീടങ്ങള്‍, വിലത്തകര്‍ച്ച മൂലമുള്ള കര്‍ഷകന്റെ ഉപേക്ഷ, വിളവെടുപ്പിനു തൊഴിലാളിയില്ലായ്മ, വന്യജീവിശല്യം എന്നിവ കൂടി യാകുമ്പോള്‍ വിപണിയിലെത്തുന്ന തേങ്ങയുടെ എണ്ണം ഗണ്യമായി കുറയുകയാണ്.

75757

കേരളത്തില്‍ ചെല്ലിശല്യമാവും അതിലേറെ നഷ്ടമുണ്ടാക്കുന്നത്. കൊമ്പന്‍ചെല്ലിയെയും ചെമ്പന്‍ചെല്ലിയെയും നിയന്ത്രിക്കാന്‍ പല മാര്‍ഗങ്ങളുമുണ്ടെങ്കിലും ഓരോ ഉല്‍പാദനമേഖലയിലെയും മുഴുവന്‍ തെങ്ങുകള്‍ക്കുമായി അവ നടപ്പാക്കുന്ന സമഗ്രസമീപനം ഇനിയും ഉണ്ടായിട്ടില്ല.

Advertisment