/sathyam/media/media_files/cCipZD1nWdGXqSpgRy5y.jpg)
തിരുവനന്തപുരം: ബിജെപി അധികാരത്തിലെത്തിയ തിരുവനന്തപുരത്തേക്ക് ജനുവരി 23 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി എത്തുമ്പോൾ റോഡ് ഷോ അടക്കം വൻ സ്വീകരണം നൽകുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം അറിയിച്ചു. രാവിലെ 11 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ കാൽ ലക്ഷം പ്രവർത്തകർ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും.
വികസിത തിരുവന്തപുരത്തിന്റെ ബ്ലൂപ്രിന്റ് മേയര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറും. 2030 വരെയുള്ള തിരുവനന്തപുരത്തിന്റെ വികസനത്തിന്റെ ബ്ലൂപ്രിന്റാണ് നരേന്ദ്രമാദി അവതരിപ്പിക്കുന്നത്. കേരളത്തിനനുവദിച്ച പുതിയ 4 ട്രെയിനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിർവഹിക്കും.
/filters:format(webp)/sathyam/media/media_files/2025/05/29/HQYCNmdjTpYSPfts9ZgA.jpg)
പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്തുന്നതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍ തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ ഉറപ്പ് ബിജെപി പാലിക്കപ്പെടുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
23ന് രാവിലെ 10 മണിക്ക് തലസ്ഥാനത്തെത്തുന്ന നരേന്ദ്രമോദി പുത്തരിക്കണ്ടത്തെ മറ്റൊരു വേദിയിൽ റെയില്‍വേയുടെ ഒദ്യോഗിക പരിപാടിയില്‍ പങ്കെടുക്കും. അതിന് ശേഷമാണ് പുത്തരിക്കണ്ടത്ത് കാല്‍ ലക്ഷം പേര്‍ പങ്കെടുക്കുന്ന ബി ജെ പി സമ്മേളനത്തിന് പ്രധാനമന്ത്രി എത്തുകയെന്നും എസ് സുരേഷ് പറഞ്ഞു. തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി, റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാണ് റെയില്‍വേയുടെ പരിപാടി നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്തേക്ക് എത്തിച്ചേരുക. ഇവിടെ പുതിയ ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് അടക്കുമുള്ള പരിപാടിക്ക് ശേഷമായിരിക്കും പാര്‍ട്ടിയുടെ സമ്മേളനം.
/filters:format(webp)/sathyam/media/media_files/k2wVwnI7FPZ2etPpgTRP.jpg)
ബിജെപി സമ്മേളനത്തില്‍ വികസിത കേരളം സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്ന മുദ്രാവാക്യം ബിജെപി മുന്നോട്ട് വയ്ക്കും. സിപിഎം നേതാക്കള്‍ക്കും മുഖ്യമന്ത്രിയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും സോണിയ ഗാന്ധിക്കും വരെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ബന്ധമുണ്ടെന്ന സൂചനയാണ് പുറത്ത് വരുന്നതെന്നും എസ്. സുരേഷ് പറഞ്ഞു. ഇതിനെതിരായ ശക്തമായ സമരപാടികളോടെ വിശ്വാസ സംരക്ഷണമാണ് ബിജെപി ലക്ഷ്യമിടുന്നത്.
സിപിഎമ്മും കോണ്‍ഗ്രസും ജമാ അത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായി തുടരുന്ന അവിശുദ്ധ കൂട്ടുക്കെട്ട് കേരള സമൂഹത്തിന് തന്നെ ഭീഷയായിരിക്കുകയാണ്. ഇതില്‍ നിന്ന് കേരളത്തിന് സുരക്ഷയൊരുക്കേണ്ടതുണ്ട്, എസ്.സുരേഷ് കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us