പാലക്കാട് ഷൊര്‍ണൂരില്‍ സ്വകാര്യ ബസ്സില്‍ യാത്രക്കാരിയുടെ സ്വര്‍ണ്ണമാല കവര്‍ന്നു. മാസ്‌ക് ധരിച്ച സ്ത്രീയാണ് യാത്രക്കാരിയുടെ മാല കവര്‍ന്നത്

പാലക്കാട് ഷൊര്‍ണൂരില്‍ സ്വകാര്യ ബസ്സില്‍ യാത്രക്കാരിയുടെ സ്വര്‍ണ്ണമാല കവര്‍ന്നു.

New Update
Robbery

പാലക്കാട്: പാലക്കാട് ഷൊര്‍ണൂരില്‍ സ്വകാര്യ ബസ്സില്‍ യാത്രക്കാരിയുടെ സ്വര്‍ണ്ണമാല കവര്‍ന്നു. മാസ്‌ക് ധരിച്ച സ്ത്രീ യാത്രക്കാരിയുടെ മാല കവരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെയാണ് സംഭവം. ചെര്‍പ്പുളശ്ശേരി സ്വദേശിനിയുടെ 3 പവന്റെ സ്വര്‍ണമാലയാണ് നഷ്ടമായത്. 

Advertisment

ഷൊര്‍ണൂര്‍ ബസ് സ്റ്റാന്റില്‍ ഇറങ്ങുന്ന സമയത്തായിരുന്നു സംഭവം. രണ്ട് സ്ത്രീകള്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്നാണ് നിഗമനം. സംഭവത്തില്‍ ഷൊര്‍ണ്ണൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കവര്‍ച്ച നടന്ന് 6 മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് മാല നഷ്ടമായ സ്ത്രീ പൊലീസിനെ വിവരമറിയിച്ചത്.


 ഇതരസംസ്ഥാനക്കാരിയാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവരം അറിയിക്കാന്‍ വൈകിയത് അന്വേഷണത്തിന് തിരിച്ചടിയാണെന്ന് പൊലീസ് അറിയിച്ചു.

 

Advertisment