New Update
/sathyam/media/media_files/ZU4hFnwiKM8DI040heUP.jpg)
കൽപ്പറ്റ: കർണാടകയിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വ്യാജ ലോഗിനുകൾ ഉപയോഗിച്ച് വോട്ടർമാരെ കൂട്ടത്തോടെ നീക്കി എന്ന ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്യാജ ലോഗിൻ വഴിയാണ് ഇത് നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു. തെളിവായി കർണാടകയിലെ ആലന്ദ് മണ്ഡലത്തിൽനിന്ന് സാക്ഷികളെ ഹാജരാക്കി ആയിരുന്നു രാഹുലിന്റെ വാർത്താ സമ്മേളനം.
Advertisment
രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. രാഹുൽഗാന്ധിയുടെ വാക്കുകൾ എല്ലാവരും കേൾക്കാൻ തയ്യാറാകണമെന്നും അതിന്റെ ഗൗരവം ഉൾക്കൊള്ളണമെന്നും അവർ പറഞ്ഞു. രാജ്യത്ത് നടക്കുന്നത് വോട്ട് കൊള്ളയാണെന്നും പ്രിയങ്ക ആരോപിച്ചു. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കണം. ഭരണഘടന സംരക്ഷിക്കണം. അതിന് രാഹുൽ ഗാന്ധിയുടെ വാക്കുകൾ കേൾക്കണമെന്നും അവർ വ്യക്തമാക്കി.