New Update
/sathyam/media/media_files/2XtD4W7WKvl0vxSI9vGc.jpg)
കല്‍പറ്റ: ഉപതിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 10 ദിവസം മണ്ഡലത്തില്‍ പ്രചാരണം നടത്തും. കന്നി മത്സരത്തിന് ഇറങ്ങുന്ന പ്രിയങ്കയ്ക്ക് അഞ്ച് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം.
Advertisment
ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11ന് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് റോഡ് ഷോ ആരംഭിക്കും. 12 മണിയോടെ പത്രിക സമര്‍പ്പിക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണും പ്രിയങ്കയുടെ മാതാവുമായ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിക്ഷ നേതാവും പ്രിയങ്കയുടെ സഹോദരനുമായ രാഹുല്‍ ഗാന്ധി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ മണ്ഡലത്തിലെത്തും.