/sathyam/media/media_files/asRuSFXeSWaPHuvLNRDG.webp)
കല്‍പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി, കന്നിയങ്കത്തിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ മണ്ഡലത്തിലെത്തി. മാതാവ് സോണിയാ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, മകന്‍ രെഹാന്‍ തുടങ്ങിയവരും ഒപ്പമുണ്ട്.
സഹോദരനും മണ്ഡലത്തിലെ മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ നാളെയെത്തും. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൻ്റെ തിരക്കിലായതിനാലാണ് രാഹുല്‍ ഇന്ന് എത്താത്തത്.
ഇന്ന് സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട്ടില്‍ താമസിക്കുന്ന പ്രിയങ്കാ ഗാന്ധി നാളെ രാവിലെ പതിനൊന്ന് മണിയോടെ കല്‍പ്പറ്റ ബസ് സ്റ്റാന്റ് പരിസരത്ത് എത്തും. തുടര്‍ന്ന് റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കം കുറിക്കും.
പത്രിക സമര്‍പ്പണത്തിന് ശേഷം വൈകുന്നേരത്തോടെ ഡല്‍ഹിയിലേക്ക് പ്രിയങ്ക മടങ്ങും. ഈ മാസം അവസാനത്തോടെ പ്രചാരണത്തിന് വീണ്ടും വയനാട്ടിലെത്തും. 10 ദിവസം പ്രിയങ്ക മണ്ഡലത്തില്‍ പ്രചാരണം നടത്തുമെന്നാണ് വിവരം.