Advertisment

പ്രിയങ്കയുടെ ഭൂരിപക്ഷം ഒരുലക്ഷം കടന്നു. വയനാട്ടിൽ 1,00137 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ 1418 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 5834 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

ആദ്യ രണ്ട് റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍  ഏകദേശം 700 വോട്ടുകളുടെ കുറവുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു

New Update
priyanka gandhi election campign

പാലക്കാട്:  വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 1,00137 വോട്ടുകള്‍ക്ക് മുന്നില്‍. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 1418 വോട്ടുകള്‍ക്ക് മുന്നിലാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 5834 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

Advertisment

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ നഗരസഭ പരിധിയില്‍ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കുറവ് വോട്ടുകളാണ് സി.കൃഷ്ണകുമാറിന് ലഭിച്ചിരിക്കുന്നത്. 

ആദ്യ രണ്ട് റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍  ഏകദേശം 700 വോട്ടുകളുടെ കുറവുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ബി.ജെ.പിയുടെ വോട്ട് ചോര്‍ന്നത് കോണ്‍ഗ്രസിലേക്കാണെന്നാണ് സൂചന. രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ 430 വോട്ട് കൂടിയിട്ടുണ്ട്. 

സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി.സരിന് 111 വോട്ടും ലഭിച്ചു. 

 

 

Advertisment