/sathyam/media/media_files/2024/11/23/UDts7DZ5qjL2NETxQXCC.webp)
ന്യൂഡൽഹി: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലെ വോട്ടർമാർ നൽകിയ മിന്നുംജയത്തിൽ നന്ദി പറഞ്ഞ് പ്രിയങ്കയും ഭർത്താവ് റോബർട്ട് വദ്രയും.
പ്രിയങ്കയോടുള്ള വയനാട്ടിലെ ജനങ്ങളുടെ സ്നേഹവും വാത്സല്യവുമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെന്നും വയനാടിനായി പ്രിയങ്ക പോരാടുമെന്നും വദ്ര പറഞ്ഞു. ഡൽഹിയിലെ വദ്രയുടെ ഓഫിസിനു മുന്നിൽ പ്രിയങ്കയുടെ വിജയത്തിൽ വലിയ ആഘോഷമാണ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നിയങ്കത്തിൽ റെക്കോഡ് ഭൂരിപക്ഷം നൽകിയാണ് വയനാട്ടിലെ വോട്ടർമാർ പ്രിയങ്കയെ ലോക്സഭയിലേക്ക് അയക്കുന്നത്.
6,22,338 ല​ക്ഷം വോ​ട്ട് നേ​ടി​യ പ്രി​യ​ങ്ക 4,10,931 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മി​ന്നു​ന്ന ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് പ്രി​യ​ങ്ക​യു​ടെ ഭൂ​രി​പ​ക്ഷ​ത്തെ ബാ​ധി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തെ​ല്ലാം ത​കി​ടം മ​റി​ച്ചു​കൊ​ണ്ടാ​ണ് പ്രി​യ​ങ്കയുടെ മുന്നേറ്റം.
ലോക്സഭ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷം പ്രിയങ്ക മറികടന്നു. കഴിഞ്ഞ തവണ 3,64,111 വോട്ടുകൾക്കാണ് രാഹുൽ ജയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us