ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; ഇടപെട്ട് പ്രിയങ്ക ഗാന്ധി എം പി, മാനന്തവാടി കളക്ടറെ ഫോണില്‍ വിളിച്ച് സംസാരിച്ചു

യുവാവിനെ വലിച്ചിഴച്ച കാര്‍ പോലീസ് ഇന്നലെ തന്നെ കസ്റ്റയിലെടുത്തിട്ടുണ്ട്

New Update
Priyanka Gandhi

വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാര്‍ യാത്രികര്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി എം പി.

Advertisment

സംഭവത്തിന് പിന്നാലെ മാനന്തവാടി കളക്ടറെ ഫോണില്‍ വിളിച്ച് പ്രിയങ്കാ ഗാന്ധി സംസാരിച്ചു. സംഭവത്തില്‍ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.  


യുവാവിനെ വലിച്ചിഴച്ച കാര്‍ പോലീസ് ഇന്നലെ തന്നെ കസ്റ്റയിലെടുത്തിട്ടുണ്ട്. കണിയാമ്പറ്റയില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്. അതിക്രമം നടത്തിയ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്


അക്രമി സംഘം ഉപയോഗിച്ച KL52 H 8733 നമ്പര്‍ സെലേറിയോ കാറാണ് മാനന്തവാടി പോലീസ് കണ്ടെത്തിയത്. കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

വയനാട് കണിയമ്പാറ്റ സ്വദേശി ഹര്‍ഷിദും സുഹൃത്തുക്കളുമാണ് കേസിലെ പ്രതികള്‍. എന്നാല്‍ ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 

Advertisment